Image

ശബരിമല ദര്‍ശനം വേണ്ടെന്നു തീരുമാനിച്ച്‌ മഞ്‌ജു മടങ്ങി

Published on 21 October, 2018
ശബരിമല ദര്‍ശനം വേണ്ടെന്നു തീരുമാനിച്ച്‌ മഞ്‌ജു മടങ്ങി
പമ്പ:ശബരിമല ദര്‍ശനത്തിന്‌ പോലീസ്‌ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‌ കേരളാ ദളിത്‌ മഹിളാ ഫെഡറേഷന്‍ നേതാവ്‌ എസ്‌ പി മഞ്‌ജു മടങ്ങി. ശബരിമലയിലേക്ക്‌ പോകാന്‍ താല്‍പര്യമില്ലെന്ന്‌ എഴുതി നല്‍കിയ ശേഷമാണ്‌ മഞ്‌ജു തിരിച്ചുപോയതെന്നാണ്‌ വിവരം.

കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ മഞ്‌ജു ശനിയാഴ്‌ച ഉച്ചയ്‌ക്കു ശേഷം രണ്ടുമണിയോടെയാണ്‌ ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചത്‌. മഞ്‌ജുവിന്റെ പശ്ചാത്തലത്തെ കുറിച്ച്‌ പോലീസ്‌ അന്വേഷണം നടത്തി.

തുടര്‍ന്ന്‌ വിവിധ ജില്ലകളിലായി 15 കേസുകള്‍ ഇവരുടെ പേരിലുണ്ടെന്ന്‌ കണ്ടെത്തി.

ഇവയുമായി ബന്ധപ്പെട്ട്‌ ചില അന്വേഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അതിനു ശേഷമേ മല കയറാന്‍ അനുവദിക്കുവെന്ന്‌ പോലീസ്‌ മഞ്‌ജുവിനെ അറിയിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക