Image

ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ മൊഴി നല്‍കിയ വൈദികനെ ജലന്ധറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published on 22 October, 2018
 ബിഷപ്പ്‌  ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ മൊഴി നല്‍കിയ വൈദികനെ ജലന്ധറില്‍ മരിച്ച നിലയില്‍ കണ്ടെത്തി


ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ നിലപാട്‌ സ്വീകരിച്ച വൈദികനെ ജലന്ധറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി ഫാ. കുര്യാക്കോസ്‌ കാട്ടുതറയെയാണ്‌ (60) മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മരണം ദൂരുഹമാണെന്ന്‌ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്‌ ബന്ധുക്കള്‍ ഇതിനകം തന്നെ രംഗത്ത്‌ വന്നിട്ടുണ്ട്‌.

ഈ വൈദികന്‍ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ ബലാത്സംഗക്കേസില്‍ പൊലീസിന്‌ മൊഴി നല്‍കിയിരുന്നു. കേസില്‍ നിര്‍ണായക സാക്ഷികളില്‍ ഒരാളായ ഫാ. കുര്യക്കോസ്‌ കാട്ടുതറയെ ഇന്ന്‌ രാവിലെ താമസസ്ഥലത്തെ മുറയിലാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മൃതദേഹം വാതില്‍ വെട്ടിപ്പൊളിച്ചാണ്‌ പുറത്തെടുത്തത്‌.

ജലന്ധറില്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ തിരിച്ചെത്തിയ ശേഷം കടുത്ത സമ്മര്‍ദ്ദമാണ്‌ ഫാ. കുര്യാക്കോസ്‌ കാട്ടുതറ അനുഭവിച്ചിരുന്നതെന്ന്‌ ബന്ധുക്കള്‍ ആരോപിക്കുന്നു. ഫ്രാങ്കോയ്‌ക്കൊപ്പമുള്ള വൈദികരും കന്യാസ്‌ത്രീകളും ഫാ. കുര്യാക്കോസ്‌ കാട്ടുതറയെ നിരന്തരമായി കുറ്റപ്പെടുത്തിയിരുന്നു.

മാധ്യമങ്ങളിലൂടെ പരസ്യമായി രീതിയില്‍ പ്രതിഷേധിച്ച ഫാ. കുര്യാക്കോസ്‌ കാട്ടുതറയ്‌ക്ക്‌ നേരെ ആക്രമണത്തിന്‌ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്‌. പ്രമേഹരോഗിയായ ഇദ്ദേഹത്തിന്‌ കടുത്ത രക്തസമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നു. ദസ്വയിലെ പള്ളിയില്‍ താമസിച്ചിരുന്ന ഫാ. കുര്യാക്കോസ്‌ കാട്ടുതറ പരാതിക്കാരിയായ കന്യാസ്‌ത്രീയുടെ അധ്യാപകനാണ്‌.

Join WhatsApp News
Tom Tom 2018-10-22 09:00:35
പീഡനക്കാരനെ തുറന്നു വിട്ടാൽ ഇങ്ങനെയിരിക്കും!

കപ്യാർ 2018-10-22 14:48:47
ആ പുരോഹിതൻ ഒരുപക്ഷെ പിതാവിനെതിരെ കള്ള സാൿഷ്യം പറഞ്ഞതിന്റെ മനോ വേദന കാരണം അല്ലെങ്കിൽ ഫ്രാങ്കോ പിതാവിനെ അഭിമുഖീകരിക്കാനുള്ള ചമ്മൽ കാരണം ആത്മഹത്യാ ചെയ്തതായിക്കൂടെ ? ഇനി ഇപ്പൊ ആ കന്യാസ്ത്രീകൾ എങ്ങാനും ആത്മഹത്യാ ചെയ്‌താൽ അതിന്റെ കുറ്റവും ഈ പാവം പിതാവിന്റെ പെടലക്കു വക്കുമല്ലോ. 
George V 2018-10-22 15:03:11

ഇ മലയാളി ഒക്ടോബർ 15 വാർത്ത ഒന്നു കൂടി വായിക്കുക ; 
കോട്ടയം: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌ ആശങ്കപ്പെടുത്തുന്നതായി സിസ്റ്റര്‍ അനുപമ പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതി ജംഗ്‌ഷനില്‍ നടത്തിയ സമരത്തിന്റെ മുന്‍നിരയില്‍ സിസ്റ്റര്‍ അനുപമയും ഉണ്ടായിരുന്നു.

കേരളത്തിന്‌ പുറത്തായാലും ബിഷപ്പ്‌ അപകടകാരിയാണ്‌. ചെയ്യാനുള്ളത്‌ എവിടെയിരുന്നു ബിഷപ്പ്‌ ചെയ്യും. താനടക്കമുള്ള കന്യാസ്‌ത്രീകളുടെ ജീവന്‌ ഭീഷണിയുണ്ടെന്നും അനുപമ പറഞ്ഞു. നീതി കിട്ടുമെന്നാണ്‌ പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

vayanakkaran 2018-10-22 18:20:19
എഡോ കപ്യാരെ താനും ആ ഫ്രാൻകോയുടെ കൂട്ടത്തിൽ പെടുന്ന വാലാട്ടിപ്പട്ടിയാ. കാരണം കപ്യാരന്മാർ ഇത്തരം ഫ്രാൻകോമാരുടെ വാലാട്ടി നടക്കുകയല്ലേ പണി.  അവരുടെ ഉച്ചിഷ്ട്ടവും അമേദ്യവും ഭാഷിച്ചുകൊണ്!
JOHN 2018-10-22 20:59:27
Copied;  പുരോഹിതരെയും കന്യാസ്ത്രീകളെയും വിശുദ്ധരാക്കുവാൻ അഹോരാത്രം പണിയെടുക്കുന്ന സഭക്ക് ചൂട്ട് പിടിക്കുന്ന ജനം എന്തുകൊണ്ട് ഈ സഭ മറ്റൊരു കന്യാസ്ത്രീയുടെ/പുരോഹിതരുടെ ദുരൂഹ മരണത്തിലെ അന്വേഷണത്തിന് പോലും താത്പര്യം കാണിക്കുന്നില്ല എന്ന് ചിന്തിക്കുവാന്‍ തയാറാകണം. മൂന്ന് പതിറ്റാണ്ടിനിടെ ഇരുപതോളം കന്യാസ്ത്രീകള്‍/പുരോഹിതർ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിന്‍റെ കണക്കുകള്‍ താഴെ കൊടുക്കുന്നു. ഇവരാരും കൊതുക് കടിയേറ്റ് മരിച്ചതോ മാടന്‍ അടിച്ച് മരിച്ചതോ അല്ല. ഇവരുടെ വിശുദ്ധ രക്തം സഭ തിടുക്കപ്പെട്ട് തുടച്ചു മാറ്റിയതെന്തിന്
1987 ജൂലൈ ആറിന് കൊല്ലത്തെ മഠത്തില്‍ വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍കണ്ടെത്തിയ സിസ്റ്റര്‍ ലിന്‍ഡയുടേതാണ് പുറത്തറിഞ്ഞ ആദ്യ ദുരൂഹമരണം. കൊട്ടിയത്ത് സിസ്റ്റര്‍ ബീന ദുരൂഹ സാഹചര്യത്തില്‍ മടത്തിനുള്ളില്‍ കൊല്ലപ്പെട്ടു. തൃശ്ശൂരില്‍ സിസ്റ്റര്‍ ആന്‍സിയുടെ കൊലപാതകവും കൊല്ലം തില്ലേരിയില്‍ സിസ്റ്റര്‍ മഗ്‌ദേലയുടെ മരണവും ദുരൂഹ സാഹചര്യത്തില്‍ ആയിരുന്നു. 1992 മാര്‍ച്ച് 27ന് കോട്ടയം സെന്റ് പയസ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചുകിടന്ന സിസ്റ്റര്‍ അഭയയുടേത് കൊലപാതകമാണെന്ന് സഭക്കൊഴികെ മറ്റെല്ലാവര്‍ക്കും അറിയാം. 1993ല്‍ സിസ്റ്റര്‍ മേഴ്‌സിയുടെ മരണം സ്വാഭാവിക മരണമായിരുന്നില്ല. 1998ല്‍ പാലായിലെ സിസ്റ്റര്‍ ബിന്‍സിയുടെ മരണം സ്വാഭാവിക മരണമായിരുന്നില്ല. കോഴിക്കോട് കല്ലുരുട്ടിയില്‍ സിസ്റ്റര്‍ ജ്യോതിസ്, 2000ല്‍ പാലാ സ്‌നേഹഗിരി മഠത്തിലെ സിസ്റ്റര്‍ പോള്‍സി, 2006ല്‍ റാന്നിയിലെ സിസ്റ്റര്‍ ആന്‍സി വര്‍ഗ്ഗീസ് കോട്ടയം വാകത്താനത്ത് സിസ്റ്റര്‍ ലിസ, 2008ല്‍ കൊല്ലത്ത് സിസ്റ്റര്‍ അനുപ മരിയ, 2011ല്‍ കോവളത്ത് സിസ്റ്റര്‍ മേരി ആന്‍സി എന്നിവരും ദുരൂഹ സാഹചര്യങ്ങളില്‍മരിച്ചു. വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ മരിയയെ കിണറ്റില്‍ മരിച്ച നിലയില്‍കണ്ടെത്തിയതും നമ്മള്‍ കണ്ടതാണ്!! പാലാ ലിസ്യൂ കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകത്തില്‍ സഭാധികൃതര്‍ പോലീസില്‍ പരാതി പോലും നല്‍കിയിട്ടില്ലെന്നത് മുകളില്‍ പറഞ്ഞ മാടന്‍ അരമനക്ക് ഉള്ളില്‍തന്നെ ഉള്ളതാണെന്ന് മനസിലാക്കുവാന്‍ ഉപകരിക്കും..!!
കൊലപാതകങ്ങള്‍ ആത്മഹത്യയാക്കിയും ദുരൂഹമരണങ്ങള്‍ സ്വാഭാവിക മരണങ്ങളാക്കിയും മാറ്റാന്‍ ഒരുപാട് വിയര്‍പ്പൊഴുക്കുന്ന സഭ ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. പലപ്പോഴും കുടുംബത്തിലെ ദാരിദ്രവും കഷ്ട്ടപ്പാടുകളുമാണ് പല പെണ്‍കുട്ടികളെയും കന്യാസ്ത്രീകള്‍ ആകാന്‍ പ്രേരിപ്പിക്കുന്നത്. പള്ളിമേടകളും കന്യാസ്ത്രീമഠങ്ങളും പലപ്പോഴും ഈ പെണ്‍കുട്ടികള്‍ തളച്ചിടപ്പെട്ട കാരാഗ്രഹങ്ങള്‍ആണ്. ഇത്തരം പീഡനങ്ങള്‍ അസഹനീയമായതിന്‍റെ പരിണിത ഫലങ്ങളാണ് മുകളില്‍ പറഞ്ഞ ഓരോ ദാരുണ മരണവും!! മഠങ്ങളിലെ അസ്വഭാവിക മരണങ്ങള്‍ മൂടിവയ്ക്കുന്നതിന് സഭാനേതൃത്വം അമിത താത്പര്യം കാട്ടുന്നത് കാണുമ്പോള്‍ ഈ ആകാശവും ഭൂമിയും അന്തരീക്ഷവും ആവര്‍ത്തിച്ച് ചോദിക്കുന്നു ഇത് ആരുടെ രക്തം?? ഈ രക്തക്കറ കഴുകിക്കളഞ്ഞത് ആര്??എന്തിന്?? ആര്‍ക്കുവേണ്ടി???
K A Pyaar 2018-10-22 21:14:34
വായനക്കാരാ, താങ്കൾ ഒരു ക്രിസ്ത്യാനി ആണെങ്കിൽഎടാ കപ്യാരെ എന്ന് വിളിക്കരുത്. അതൊരു പാപം ആണ്. അടുത്ത ദുഃഖ വെള്ളിക്കു മുൻപ് കപ്യാരെ തെറി പറഞ്ഞ പാപം പുരോഹിതനോട് ഏറ്റു പറഞ്ഞു പരിതപിക്ക. അല്ലെങ്കിൽ തലമുറ ശാപ ഗ്രസ്തർ ആയി ജീവിക്കു. ഇനി അക്രൈസ്തവൻ ആണ് എങ്കിൽ ഒന്നും പറയുന്നില്ല തനിക്കൊക്കെ നരകം ആണ് നരകം. അവന്റെ രണ്ടാം വരവിനു  മുൻപ് തന്നെ പോലുള്ളവർക്ക് ഒരു ചാൻസ് തരാം. മാനസാന്തരപ്പെട്ടു ക്രിസ്ത്യാനി ആകൂ Praise the Load.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക