കൊച്ചി: തൃപ്തി ദേശായി ഏത് വഴിയിലൂടെ പോയാലും ഭക്തര്‍ തടയുമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്.
തൃപ്തി ദേശായിയെ കുറുക്കുവഴികളിലൂടെ കടത്താന്‍ ശ്രമിച്ചാല്‍, കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും ഇടവഴികളിലുമടക്കം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സുരേന്ദ്രന് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മടങ്ങിപ്പോകില്ലെന്ന് പറയുന്നത് അവരുടെ കാര്യം. ഭക്തരുടെ തീരുമാനം അവരെ ശബരിമലയില്‍ എത്തിക്കില്ലെന്നാണ്.
തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമല പുണ്യഭൂമി. അവര്‍ അവിടെ കയറില്ല. കേരളത്തിന്റെ ഏത് ഭാഗത്ത് അവര്‍ എത്തിയാലും വലിയ പ്രതിഷേധം ഉണ്ടാകും.
വിശ്വാസികളെ നേരിടാന്‍ ആയിരക്കണക്കിന് പൊലീസുകാരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ കോടതി, പൊലീസ്, വെടിയുണ്ട എന്നിവയെ നേരിടാന്‍ തയ്യാറായി തന്നെയാണ് ഭക്തര്‍ മല ചവിട്ടുന്നത്.
എന്തും സഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇത് ഭക്തരുടെ വികാരമാണ്. വിമാനത്താവളത്തിലെന്നല്ല രാജ്ഭവനിലോ പിണറായിയുടെ ഓഫീസിന് മുന്നിലോ പോയി വേണമെങ്കിലും ഭക്തര്‍ പ്രതിഷേധം നടത്തും. തൃപ്തി ദേശായിയെ തിരിച്ചയക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.