Image

വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി

Published on 15 December, 2018
വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി

 സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. അതേസമയം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം ഇടത് മുന്നണിയുടെ നയത്തിനെതിരാണ്. . എന്നാല്‍ പ്രളയത്തില്‍ കെഎസ്‌ഇബിക്ക് 860 കോടിയുടെ നഷ്ടമുണ്ടായെന്നാണ് മന്ത്രി എംഎം മണി പറഞ്ഞത്. ഇപ്പോഴത്തെ ശുപാര്‍ശ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇളവും ചെറുകിടക്കാര്‍ക്ക് അധികഭാരവും നല്‍കുന്നതാണ്. ചെറുകിടക്കാര്‍ക്ക് 20 ശതമാനം വര്‍ധന നിര്‍ദേശിക്കുമ്ബോള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് കുറയുകയാണ്.

അതേസമയം പുതിയ നിര്‍ദേശം വന്‍ വിവാദമാകുമെന്ന് ഉറപ്പാണ്. നിരക്ക് വര്‍ധന അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വൈദ്യുതി ഉപയോഗം പരമാവധി നിരുത്സാഹപ്പെടുത്താനായിരുന്നു മുന്‍കാലങ്ങളില്‍ ബോര്‍ഡിന്റെ ശ്രമം. എന്നാല്‍ അടുത്തിടെ ഇത്തരം കാര്യങ്ങളൊന്നും ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കുറഞ്ഞ ചെലവില്‍ വൈദ്യുതി വാങ്ങി കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നുമുണ്ട് ബോര്‍ഡ്. 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ ഇത്തവണയും നിരക്ക് വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. 41 യൂണിറ്റ് മുതല്‍ 50 യൂണിറ്റ് വരെ 2.90 എന്ന നിലവിലുള്ള നിരക്ക് 3.50 രൂപയായി ഉയര്‍ത്താനാണ് ശുപാര്‍ശ. 51-100 യൂണിറ്റുകാര്‍ക്ക് നിലവിലുള്ള 3.40 രൂപ 4.20 രൂപയാകും. ഗാര്‍ഹിക ഉപയോക്താക്കളില്‍ ഭൂരിപക്ഷവും ഈ വിഭാഗത്തിലാണ്. അതേസമയം 151 യൂണിറ്റ് മുതല്‍ 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ നിരക്ക് 6.10 രൂപയില്‍ നിന്ന് 5.80 രൂപയായി കുറയ്ക്കാനാണ് നിര്‍ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക