Image

വിജിലന്‍സ് അന്വേഷണം തുടരുന്നു; ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നീട്ടണമെന്ന് സര്‍ക്കാര്‍

Published on 16 December, 2018
വിജിലന്‍സ് അന്വേഷണം തുടരുന്നു; ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നീട്ടണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരായ സസ്‌പെന്‍ഷന്‍ നീട്ടാന്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഈ മാസം 20ന് ഒരു വര്‍ഷം തികയ്ക്കും. 

ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ തുടരാന്‍ അനുമതി തേടിയത്. സര്‍ക്കാര്‍ അനുമതി കൂടാതെ പുസ്തകം എഴുതിയത് ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെയുള്ള സസ്‌പെന്‍ഷന്‍ നടപടി നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം തള്ളിയിരുന്നു. 

ചട്ടപ്രകാരം ഒരു വര്‍ഷം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ സര്‍ക്കാരിന് പുറത്ത് നിര്‍ത്താം. അതിന് ശേഷം സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ആവശ്യമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക