Image

വനിതാ മതില്‍ പൊളിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന്‌ ഉമ്മന്‍ ചാണ്ടി

Published on 17 December, 2018
വനിതാ മതില്‍ പൊളിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന്‌ ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം: വനിതാ മതില്‍ പൊളിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന്‌ ഉമ്മന്‍ ചാണ്ടി. ജാതീയമായി ഭിന്നിപ്പിക്കുന്ന മതിലിനോട്‌ കേരളം സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ നിന്നും നടി മഞ്‌ജു വാര്യര്‍ പിന്‍മാറിയിരുന്നു.

വനിതാ മതിലിന്‌ രാഷ്ട്രീയ നിറം വന്നു ചേര്‍ന്നത്‌ അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നുമാണ്‌ മഞ്‌ജു പറഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക