Image

മോദിയും, യോഗിയും പഴയ പോലെ ഫലിക്കുന്നില്ലെന്ന് ഇലക്ഷന്‍ പഠനം

Published on 18 December, 2018
മോദിയും, യോഗിയും പഴയ പോലെ ഫലിക്കുന്നില്ലെന്ന് ഇലക്ഷന്‍ പഠനം

ഇന്ത്യയില്‍ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന് മങ്ങല്‍ ഏല്‍ക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് പഠനം. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, തെലുങ്കാന, മിസോറാം എന്നീ നിയമസഭകളില്‍ നടന്ന തിരഞ്ഞെടുപ്പിനെ വിശകലനം ചെയ്തുകൊണ്ട് ഇന്ത്യ സ്പെന്‍ഡ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ട് നടത്തിയ പഠനഗവേഷണ റിപ്പോര്‍ട്ടിലാണ് മോദിയും യോഗിയും പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്ന് കണ്ടെത്തല്‍. പ്രധാന മന്ത്രി നരേന്ദ്രമോദി നേരിട്ട് പ്രചരണം നടത്തിയ മേഖലകളില്‍ 70 ശതമാനം സീറ്റുകളിലും ബിജെപി തോറ്റതായിട്ടാണ് വസ്തുതകളില്‍ നിരത്തിയുള്ള പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 
ഇതേ സ്ഥിതി തന്നെയാണ് യോഗിയുടെയും. യോഗിയുടെ പ്രസംഗങ്ങള്‍ നടന്ന മണ്ഡലങ്ങളില്‍ ബിജെപിക്ക് വോട്ട് ഷെയര്‍ ഗണ്യമായി കുറഞ്ഞു. 
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ 80 നിയമസഭാ മണ്ഡലങ്ങളില്‍ 30 റാലികളിലാണ് മോദി പ്രസംഗിച്ചത്. ഇതില്‍ 57 മണ്ഡലങ്ങളിലും ബിജെപി തോറ്റു. തെലുങ്കാന, മിസോറാം, ചത്തീസ്ഗഡ് എന്നിവിടങ്ങളിലായി എട്ട് റാലികളുമായി മോദി പ്രചരണം നടത്തിയ 26 മണ്ഡലങ്ങളില്‍ 25ലും ബിജെപി പരാജയപ്പെട്ടു. 
എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പര്യടനം നടത്തിയ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലും കോണ്‍ഗ്രസിന് വിജയം നേടാനായി എന്നും കണക്കുകള്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക