Image

ജോലി നഷ്ടപ്പെട്ട എം പാനല്‍ കണ്ടക്ടര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

Published on 19 December, 2018
ജോലി നഷ്ടപ്പെട്ട എം പാനല്‍ കണ്ടക്ടര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു
 ജോലി നഷ്ടപ്പെട്ട എം പാനല്‍ കണ്ടക്ടര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹരിപ്പാട്ടെ കെ.എസ്.ആര്‍.ടി.സി. കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ശബരിമല സീസണുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരില്‍ ജോലിചെയ്തിരുന്ന ഇയാള്‍ക്ക്, വൈകീട്ട് പമ്ബയില്‍നിന്ന് മടങ്ങിയെത്തയപ്പോഴാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. തുടര്‍ന്ന്, ഹരിപ്പാട് ഡിപ്പോയിലെത്തി സഹപ്രവര്‍ത്തകരുമായി സംസാരിച്ച ശേഷം, പുതിയ കെട്ടിടത്തിന്റെ മുകളിലേക്ക് കയറിപ്പോയി. മുകളില്‍നിന്ന് മട്ടുപ്പാവിലേക്ക് ഇറങ്ങാനുള്ള ഗ്രില്‍ അടച്ചിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ പിന്നാലെ ഓടിക്കയറി. അപ്പോഴേക്കും താഴേക്ക് ചാടാന്‍ ശ്രമിക്കുകയായിരുന്നു. ഏറെ നേരത്ത അനുനയത്തിന് ശേഷമാണ് ഇയാള്‍ പിന്തിരിഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക