Image

നോട്ട് നിരോധനം നാല് പേരുടെ ജീവനെടുത്തെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

Published on 19 December, 2018
 നോട്ട് നിരോധനം നാല് പേരുടെ ജീവനെടുത്തെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം നാല് പേരുടെ ജീവനെടുത്തെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.
രാജ്യസഭയില്‍ എളമരം കരീം എംപിയുടെ ചോദ്യത്തിനുള്ള മറുപടി പറയവേയാണ് ജയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്

മൂന്ന് ബാങ്ക് ജീവനക്കാരും ഒരു ഉപഭോക്താവുമാണ് മരിച്ചതെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 44 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെന്നും ജയ്റ്റ്‌ലി പറഞ്ഞു.

രാജ്യത്ത് വ്യവസായ മേഖലയിലും തൊഴില്‍ മേഖലയിലും നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതം സംബന്ധിച്ച്‌ സര്‍ക്കാര്‍ പഠനം നടത്തിയില്ലെന്നും ജയ്റ്റിലി വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക