കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിന് നീതി കിട്ടണം; രാഹുല്‍ഗാന്ധി
Published on 14 March, 2019
പെരിയ: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിന് നീതി കിട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. കല്യോട്ടെ കൃപേഷിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
10 മിനിട്ടോളം നേരം രാഹുല്‍ഗാന്ധി കൃപേഷിന്റെ ഓലമേഞ്ഞ ഒറ്റമുറി വീട്ടില്‍ ചെലവഴിച്ചു. കുടുംബാംഗങ്ങളെ രാഹുല്‍ഗാന്ധി ആശ്വസിപ്പിച്ചു. കൊല്ലപ്പെടുന്നതിനുമുമ്ബ് കൃപേഷ് തമാശയ്ക്കായി കൂട്ടുകാരോട് ചോദിച്ച 'ഞാന്‍ കൊല്ലപ്പെട്ടാല്‍ രാഹുല്‍ ഗാന്ധി എന്റെ വീട് സന്ദര്‍ശിക്കുമോ?' എന്ന ആഗ്രഹം കൂടിയാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്. വീട്ടില്‍ നിന്നുമിറങ്ങിയ രാഹുല്‍ ഗാന്ധി കൃപേഷിന്റെ കുടുംബത്തിനായി ഹൈബി ഈഡന് എം എല്‍ എ നിര്‍മിച്ചുകൊടുക്കുന്ന വീടിന്റെ ഉള്‍വശങ്ങള്‍ നോക്കിക്കണ്ടു. അതിനുശേഷം ശരത് ലാലിന്റെ വീട്ടിലേക്ക് പോയി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല