Image

പെരുമാറ്റചട്ട ലംഘനം: തരൂരിനെതിരെ നടപടി എടുക്കുമെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍

Published on 20 March, 2019
പെരുമാറ്റചട്ട ലംഘനം:  തരൂരിനെതിരെ നടപടി എടുക്കുമെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍

തിരുവനന്തപുരം: തിരുവന്തപുരത്തെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ നടപടിയെടുക്കാനൊരുങ്ങി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍. തെരഞ്ഞെടുപ്പു പ്രചരണത്തിനായി `വൈ ഐ ആം എ ഹിന്ദു' എന്ന പുസ്‌തകം ഉപയോഗിച്ചത്‌ വിവാദമായതിനെ തുടര്‍ന്നാണ്‌ നടപടി.

ഇത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, പരിശോധിച്ച്‌ ആവശ്യമായ നടപടി എടുക്കുമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ നടപടി എടുക്കും. കൂടാതെ ിക്കാറാം മീണ അറിയിച്ചു.

ശബരിമല വിഷയം മതപരമായതാണെന്നും, ദൈവത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ട്‌ നേടാന്‍ ശ്രമിക്കുന്നത്‌ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മീണ പറഞ്ഞു. അയ്യപ്പന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട്‌ നേടാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്ക്‌ ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍ നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി ചരിത്രപ്രാധാന്യമുള്ളതാണ്‌. ഈ വിധി ഫ്‌ളെക്‌സുകള്‍ നിരോധിക്കാനുള്ള തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നീക്കങ്ങള്‍ക്ക്‌ കരുത്തേകുമെന്നും ടീക്കാറാം മീണ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക