ഹൈദരാബാദ്:
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തെലുങ്ക്
ദേശം പാര്‍ട്ടി (ടി.ഡി.പി)യുടെ തീരുമാനം. ഇത്തവണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ
നിര്‍ത്തേണ്ടതില്ലെന്നാണ് ടി.ഡി.പിയുടെ തീരുമാനം. പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ
പിന്തുണയ്ക്കുമെന്നും തെലുങ്കാനയിലെ ടിഡിപി നേതൃത്വം
അറിയിച്ചു.
തെലങ്കാനയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര് സ്ഥാനാര്‍ഥികളെ
നിര്‍ത്തരുതെന്ന് കോണ്‍ഗ്രസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ്
ടി.ഡി.പിയുടെ തീരുമാനം. 1982 ല്‍ പാര്‍ട്ടി രൂപീകരിച്ച ശേഷം ആദ്യമായാണ് പാര്‍ട്ടി
തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ടി.ഡി.പി മല്‍സരിക്കുന്നതോടെ വോട്ടുകള്‍
ഭിന്നിക്കുകയും തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആര്.എസ്, ബി.ജെ.പി എന്നിവയ്ക്ക്
സഹായമാവുകയും ചെയ്യും എന്ന വിലയിരുത്തലിലാണ് മത്സരത്തില്‍ നിന്നും വിട്ടു
നില്ക്കാന് ടി.ഡി.പിയെ പ്രേരിപ്പിച്ചതെന്നാണ് പാര്‍ട്ടിയുടെ അടുത്ത വൃത്തങ്ങള്‍
നല്കുന്ന സൂചന.