കൊച്ചി: പഞ്ചവടി പാലം പോലെയായല്ലോ പാലാരിവട്ടം പാലമെന്ന് ഹൈക്കോടതി. ടി.ഒ സൂരജ് ഉള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
അതേസമയം, കേസില്‍ ഇനിയും അറസ്റ്റുണ്ടാവുമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുന്ന വിധമാണ് പാലം നിര്‍മ്മിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.