പട്ന:ബീഹാറിലെ വിവിധ സ്ഥലങ്ങളില്‍ ചൊവ്വാഴ്ചയുണ്ടായ ഇടിമിന്നലില്‍ 12 പേര് മരിച്ചുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ചൊവ്വാഴ്ച രാത്രി പട്നയില്‍ പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ കനത്ത മഴയെത്തുടര്‍ന്ന് പോലീസ് കെട്ടിടത്തില്‍ മരം വീണു.
പട്നയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഗംഗാ നദിയില്‍ ജലനിരപ്പ് വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ജില്ലാ മജിസ്ട്രേറ്റ് രവി കുമാര്‍ പറഞ്ഞു.
രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. 12 വീടുകള്‍ ഒഴുകിപ്പോയി. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ വെളളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്.