തൃശൂര്‍: കയ്പമംഗലം വഴിയന്പലത്ത് പെട്രോള്‍ പമ്ബ് ഉടമയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ എട്ട് മണിയോടെ ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നുപ്രതികളെയും കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്.
കയ്പമംഗലം പനമ്ബിക്കുന്ന് പടിഞ്ഞാറ് ഭാഗത്ത് പ്രതികള്‍ കാറിനു പിന്നില്‍ ഇടിച്ച് മനോഹരനെ കാറില്‍ കയറ്റികൊണ്ടുപോയ ഭാഗത്താണ് ആദ്യം കൊണ്ടുവന്നത്. എന്നാല്‍, ശക്തമായ ജനരോഷത്തെ ഭയന്ന് പ്രതികളെ പോലീസിന് ജീപ്പില്‍ നിന്ന് പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. തെളിവെടുപ്പ് നടക്കുന്നുണ്ടെന്നറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് പോലീസ് നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി.
പിന്നീട് പ്രതികളെ മതില് മൂലയിലേക്ക് കൊണ്ടുപോയി. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഉപേക്ഷിച്ച മതില് മൂലയില്‍ എത്തിച്ച ഇവരെ പുറത്തിറക്കി തെളിവെടുപ്പ് നടത്തി. ഇതിനു ശേഷം പ്രതികളെ തൃശൂരിലേക്ക് കൊണ്ടുപോയി.