Image

മനുഷ്യ വിയര്‍പ്പ് മണത്തുനോക്കി നായകള്‍ക്ക് കോവിഡ് കണ്ടെത്താനാകുമെന്ന് ചിലിയും ബ്രിട്ടനും

Published on 01 August, 2020
മനുഷ്യ വിയര്‍പ്പ് മണത്തുനോക്കി നായകള്‍ക്ക് കോവിഡ് കണ്ടെത്താനാകുമെന്ന് ചിലിയും ബ്രിട്ടനും

മനുഷ്യവിയര്‍പ്പ് മണത്തുനോക്കി നായകള്‍ക്ക് കോവിഡ് കണ്ടെത്താനാകുമെന്ന് പറയുകയാണ് ചിലിയിലെ പൊലീസ് വകുപ്പ്. ഇത്തരത്തില്‍ കോവിഡ് കണ്ടെത്താന്‍ നായകള്‍ക്ക് പരിശീലനം തുടങ്ങിക്കഴിഞ്ഞു. 


ബ്രിട്ടനിലും മനുഷ്യവിയര്‍പ്പ് മണത്തുനോക്കി കോവിഡ് കണ്ടെത്താനാകുമെന്നു വ്യക്തമാക്കുന്ന ചില പഠനങ്ങള്‍ പറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ചിലിയും നായകള്‍ക്ക് പരിശീലനം നല്‍കാന്‍ തുടങ്ങിയത്.


ചിലിയില്‍ പ്രാഥമിക പരിശീലനത്തിനായി നാല് നായ്ക്കളെ തിരഞ്ഞെടുത്തു, ലാബ്രഡറുകളും ഗോള്‍ഡന്‍ റിട്രീവറുകളും ചേര്‍ന്ന സംഘത്തിന് പരിശീലനത്തിന്‍റെ ഭാഗമായി പച്ച 'ബയോഡിറ്റക്ടര്‍' ജാക്കറ്റുകള്‍ നല്‍കി. തലസ്ഥാനമായ സാന്റിയാഗോയിലെ ചിലിയന്‍ കാരാബിനെറോസ് സ്പെഷ്യലിസ്റ്റ് കേന്ദ്രത്തിലാണ് പരിശീലനം.


 മയക്കുമരുന്ന്, സ്ഫോടകവസ്തുക്കള്‍, മനുഷ്യര്‍ എന്നിവ കണ്ടെത്തുന്നതില്‍ സ്നിഫര്‍ നായ്ക്കള്‍ ഏറെ പ്രശസ്തമാണ്, എന്നാല്‍ മലേറിയ, ക്യാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് രോഗങ്ങള്‍ കണ്ടെത്തുന്നതിനും ഇവയ്ക്കു മുമ്ബ് പരിശീലനം നല്‍കിയിട്ടുണ്ട്.


നായ്ക്കള്‍ക്ക് മൂന്നു ദശലക്ഷത്തിലധികം ഘ്രാണാത്മകശേഷി ഉണ്ട്. ഇത് മനുഷ്യരെ അപേക്ഷിച്ച്‌ 50 ഇരട്ടിയിലധികമാണ്. അതിനാല്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഇവയുടെ സേവനം ഉപയോഗപ്പെടുത്താനാകുമെന്ന് ചിലി പോലീസ് സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് സ്‌കൂള്‍ ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ക്രിസ്റ്റ്യന്‍ അസെവെഡോ യാനസ് പറഞ്ഞു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക