രാമപുരം :രാമപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിച്ചുവരുന്നതും മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളടക്കം നിരവധി കേസ്സുകളില്‍ പ്രതിയുമായ വിഷ്ണു പ്രശാന്ത്, കുന്നേല്‍ വീട്, ഏഴാച്ചേരി കര, വെള്ളിലാപ്പള്ളി വില്ലേജ് എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ് കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതിന് ഉത്തരവ് നല്‍കിയത്. രണ്ടേമുക്കേല് പവന് തൂക്കം വരുന്ന സ്വര്‍ണ്ണമാല കിഴകൊമ്പ് എന്ന സ്ഥലത്ത് വച്ച് കവര്‍ച്ച ചെയ്ത കേസ്സില്‍ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്ത് വിചാരണതടവുകാരനായി ആലുവ സബ് ജയിലില്‍ കഴിഞ്ഞുവന്ന വിഷ്ണുനെ രാമപുരം പോലീസ് ഇന്‍സ്പെക്ടര്‍ അജേഷ് കുമാറിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.