ചെന്നൈ: തമിഴ്നാട്ടില്‍ 2021 തിരഞ്ഞെടുപ്പിലും ബിജെപി- എഐഎഡിഎംകെ സഖ്യം തുടരുമെന്ന് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. ചെന്നൈയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പനീര്‍സെല്‍വം. അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
നേരത്തെ, വെട്രിവേല്‍ യാത്രയുടെ പേരില്‍ സഖ്യകക്ഷികളായ അണ്ണാ ഡി.എം.കെയും ബി.ജെ.പിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തി
രുന്നു. ബി.ജെ.പി. സംഘടിപ്പിക്കുന്ന വെട്രിവേല്‍ യാത്ര ആളുകളെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്ന് അണ്ണാ ഡി.എം.കെ. മുഖപത്രത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. സമാധാനത്തിന്റേയും ഒത്തൊരുമയുടേയും നാടാണ് തമിഴ്നാടെന്നും ഭിന്നിപ്പിക്കുന്ന യാത്രകള്‍ സംഘടിപ്പിച്ച് ആര്‍ക്കും തമിഴ്നാടിനെ വിഭജിക്കാനാകില്ലെന്നും പറഞ്ഞിരുന്നു.