Image

വിവാഹത്തിന് മുമ്ബ് മതവും വരുമാനവും വ്യക്തമാക്കണം; പുതിയ നിയമം നടപ്പാക്കാനൊരുങ്ങുന്നു

Published on 02 December, 2020
വിവാഹത്തിന് മുമ്ബ് മതവും വരുമാനവും വ്യക്തമാക്കണം; പുതിയ നിയമം നടപ്പാക്കാനൊരുങ്ങുന്നു

ഗുഹാവത്തി: വിവാഹത്തിന് വധുവിന്റെയും വരന്റെയും മതവും വരുമാനവും വെളിപ്പെടുത്തണമെന്ന നിയമം നടപ്പിലാക്കാനൊരുങ്ങുന്നു. അസം സര്‍ക്കാറാണ് പുതിയ നിയമം കൊണ്ടുവരുന്നത്. 


മറ്റ് സംസ്ഥാനങ്ങളിലെ ലവ് ജിഹാദ് നിയമത്തിന്റെ ചുവടുപിടിച്ചാണ് അസം സര്‍ക്കാരും പുതിയ നിയമം കൊണ്ടുവരുന്നത്. പുതിയ നിയമം ഉത്തര്‍പ്രദേശിലെയോ മധ്യപ്രദേശിലെയോ നിയമം പോലെയല്ലെന്നും പക്ഷേ, ചില സമാനതകള്‍ ഉണ്ടെന്നും മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. സഹോദരികളുടെ ഉന്നമനത്തിന് വേണ്ടിയാണ് പുതിയ നിയമമെന്നാണ് അസം സര്‍ക്കാര്‍ പുതിയ നിയമത്തിന് നല്‍കുന്ന വിശദീകരണം.


പുതിയ നിയമപ്രകാരം മതവിവരങ്ങള്‍ മാത്രമല്ല, പകരം വരുമാനവും വിദ്യാഭ്യാസവും മറ്റ് കുടുംബ വിവരങ്ങളും രേഖപ്പെടുത്തണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവ് നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി പെണ്‍കുട്ടികള്‍ അറിയുന്നത്. ഈ സന്ദര്‍ഭം ഒഴിവാക്കുന്നതിന് പുതിയ നിയമം സഹായിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക