കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് താരത്തിനെ കൊല്‍ക്കത്തയിലെ അപ്പോളോ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഈ മാസമാദ്യം ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗാംഗുലിയെ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയമാക്കിയ താരം വീട്ടില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു.