Image

'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം'; റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ്

Published on 03 March, 2021
'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം'; റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ്
ന്യൂദല്‍ഹി: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും മുന്‍ കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗികപീഡന പരാതി നല്‍കി യുവതി.

ദല്‍ഹിയില്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ മാനേജരായി ജോലി നോക്കുന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ് എടുത്തിരിക്കുന്നത്.

വാടക വീട് കണ്ടെത്തുന്നതിന് സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി റൂബിന്‍ ഡിക്രൂസ് ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് യുവതി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
 കേസ് എടുത്ത കാര്യം പരാതിക്കാരി തന്നെ സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. പൊതു സുഹൃത്തുക്കളും ഫേസ്ബുക്കും വഴിയുള്ള പരിചയത്തിന്റെ പേരില്‍ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു ക്ഷണിച്ച പുരോഗനവാദി കുറച്ചു നേരത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം തനിനിറം കാണിച്ചതായും കുറിപ്പില്‍ പറയുന്നു.

 പ്രശസ്ത നടിയും ആക്ടിവിസ്റ്റുമായ സജിത മഠത്തിലിന്റെ ഭര്‍ത്താവ് ആണ് റൂബിന്‍ ഡിക്രൂസ്. 

റൂബിന്‍ ഡിക്രൂസ് എന്ന കപട പുരോഗമനവാദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു, എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. ഈ കുറെ ദിവസങ്ങള്‍ കുറെ തിരിച്ചറിവുകള്‍ തന്നു. വര്ഷങ്ങളായി നമ്മള്‍ കൂട്ടുകാരെന്നു കരുതിയവര്‍ വളരെ സ്വാഭാവികം എന്നോണം വേട്ടക്കാരന് വേണ്ടി സംസാരിക്കുന്നത് കണ്ട ഞെട്ടല്‍ മാറാന്‍ സമയമെടുക്കുമെന്നും കുറിപ്പില്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക