Image

ഗാന്ധി കുടുംബാംഗങ്ങള്‍ ലളിത് മോദിയുടെ ആതിഥേയത്വം സ്വീകരിച്ചിട്ടില്ല:രാഹുല്‍

Published on 04 July, 2015
ഗാന്ധി കുടുംബാംഗങ്ങള്‍  ലളിത് മോദിയുടെ ആതിഥേയത്വം സ്വീകരിച്ചിട്ടില്ല:രാഹുല്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും തന്‍റെ ആതിഥേയത്വം സ്വീകരിച്ചിട്ടുണ്ടെന്ന ഐ.പി.എല്‍ അഴിമതി കേസ് പ്രതി ലളിത് മോദിയുടെ ആരോപണം നിരാകരിച്ച് രാഹുല്‍ രംഗത്ത്.
മോദിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. നരേന്ദ്രമോദി സര്‍ക്കാറിനെ രക്ഷിക്കാനുള്ള ലളിത് മോദിയുടെ നീക്കമാണിതെന്നും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് വ്യക്തമാക്കി.
രാഹുലും വാദ്രയും താന്‍ ക്ഷണിച്ച ചടങ്ങില്‍ പങ്കെടുത്തുവെന്നും അത് നിഷേധിക്കാന്‍ അവര്‍ക്കോ  കോണ്‍ഗ്രസിനോ കഴിയുമോ എന്നുമാണ് ലളിത് മോദി ട്വിറ്ററില്‍ കുറിച്ചത്. രാഹുലും വാദ്രയും ലളിത് മോദിയും മറ്റു പ്രമുഖരുമടങ്ങിയ ഒരു ഫോട്ടോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക