Image

സോളാര്‍ ഇംപള്‍സ് വിജയകരമായി ഹവായിയില്‍ ഇറങ്ങി

Published on 04 July, 2015
സോളാര്‍ ഇംപള്‍സ്  വിജയകരമായി ഹവായിയില്‍ ഇറങ്ങി

ഹോണോലുലു: സൗരോര്‍ജത്തില്‍ പറക്കുന്ന  സോളാര്‍ ഇംപള്‍സ്  വിജയകരമായി ഹവായിയില്‍ ഇറങ്ങി.  പസഫിക് സമുദ്രത്തിന് മുകളിലൂടെ 8000 കിലോമീറ്റര്‍ പറന്നാണ് ഹവായിയിലെ കലേലോ വിമാനത്താവളത്തിലിറങ്ങിയത്. ജപ്പാനില്‍നിന്ന് പുറപ്പെട്ട വിമാനം 118 മണിക്കൂര്‍ പറന്നാണ് പ്രാദേശികസമയം ആറോടെ നിലം തൊട്ടത്.

പിന്നിട്ട ദൂരത്തിലും ആകാശത്തില്‍ ചെലവിട്ട സമയത്തിലും മനുഷ്യനെയും വഹിച്ചുള്ള സൗരോര്‍ജ വിമാനങ്ങളുടെ റെക്കോഡാണ് സോളാര്‍ ഇംപള്‍സ് സ്ഥാപിച്ചത്. ഒറ്റക്കൊരാള്‍ ഏറ്റവുംകൂടുതല്‍ ദൂരം വിമാനം പറത്തിയ റെക്കോഡും ഇതോടെ ഇംപള്‍സിന്‍െറ വൈമാനികന്‍ ബോഷ്ബര്‍ഗിന്‍െറ പേരിലായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക