Image

തെരുവുനായകളെ കൊല്ലരുതെന്ന് മേനക ഗാന്ധി

Published on 04 July, 2015
തെരുവുനായകളെ കൊല്ലരുതെന്ന്  മേനക ഗാന്ധി

തിരുവനന്തപുരം: ഉപദ്രവകാരികളായ തെരുവുനായകളെ കൊന്നൊടുക്കാമെന്ന നിയമസെക്രട്ടറിയുടെ തീരുമാനത്തിനെതിരെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി.
തെരുവുനായകളെ കൊല്ലരുതെന്ന് നിര്‍ദേശിച്ചുള്ള അറിയിപ്പ് ഇന്നലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുകയും സെക്രട്ടറിമാരെ മന്ത്രിയുടെ ഓഫിസില്‍ നിന്ന് നേരിട്ട് വിളിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.
ഇക്കാര്യം സെക്രട്ടറിമാര്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
തെരുവുനായകളെ കൊല്ലുന്നത് കേന്ദ്ര മൃഗക്ഷേമ വകുപ്പ് നേരത്തെ നിരോധിച്ചിരുന്നു. മൃഗസംരക്ഷണ നിയമമനുസരിച്ച് ഇത് ശിക്ഷാര്‍ഹമായിരുന്നു. എന്നാല്‍ ഇവയുടെ ശല്യം വര്‍ധിച്ചതോടെ വിഷയം കോടതികയറി. പൊതുജീവിതത്തിന് ശല്യമുണ്ടാക്കുന്ന തെരുവുനായകളെ കൊല്ലുന്നതിന്‍െറ നിയമവശം പുനപരിശോധിക്കാന്‍ സുപ്രീംകോടതി പ്രത്യേക ബെഞ്ചിനെതന്നെ ചുമതലപ്പെടുത്തി. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക