Image

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് വൈ.കെ സബര്‍വാള്‍ അന്തരിച്ചു

Published on 04 July, 2015
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് വൈ.കെ സബര്‍വാള്‍ അന്തരിച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് വൈ.കെ സബര്‍വാള്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം.
2005 നവംബര്‍ ഒന്നിനാണ് വൈ.കെ സബര്‍വാള്‍ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 2007 ജനുവരി 13 വരെ അദ്ദേഹം പദവിയില്‍ തുടര്‍ന്നു.

ഡല്‍ഹി ഹൈകോടതി ജഡ്ജിയായും ബോംബൈ ഹൈകോടതി ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചു. 1999 ഫെബ്രുവരി മൂന്നിനാണ് സുപ്രീംകോടതി അദ്ദേഹത്തെ ബോംബൈ ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. അവിടെ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ സുപ്രീംകോടതി ജഡ്ജായി സബര്‍വാള്‍ നിയമിതനായി. ആര്‍.സി ലഹോട്ടിക്ക് ശേഷം ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി 2005ല്‍ ജസ്റ്റിസ് സബര്‍വാളിനെ നിയമിച്ചു. സംസ്കാരം ശനിയാഴ്ച വൈകിട്ട് നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക