Image

96ന്‍െറ നിറവില്‍ കെ.ആര്‍. ഗൗരിയമ്മ

Published on 04 July, 2015
96ന്‍െറ നിറവില്‍ കെ.ആര്‍. ഗൗരിയമ്മ

ആലപ്പുഴ: പ്രായമേറുന്തോറും മനസ്സ് എങ്ങോട്ടൊക്കെയോ പോകുന്നു. പഴയതും ഇപ്പോഴുമുള്ള വിചാരങ്ങള്‍ക്ക് പഴയതുപോലെ തിളക്കമൊന്നുമില്ല. പലപ്പോഴും ഓരോന്ന് വിചാരിച്ച് മനസ്സ് വേദനിക്കും. നൂറെന്ന ആയുസ്സിന്‍െറ പൂന്തോട്ടത്തിലേക്ക് കെ.ആര്‍. ഗൗരിയമ്മ നടന്നടുക്കാന്‍ ഇനി നാലുവര്‍ഷം മാത്രം. 96ന്‍െറ നിറവില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിയും പ്രവര്‍ത്തകരും സമൂഹവും ചേര്‍ത്തുവെച്ച ചിന്തകളാണ് ഗൗരിയമ്മയുടെ മനസ്സിലുള്ളത്. എനിക്ക് പ്രായം കൂടിയെന്ന് നന്നായി തോന്നുന്ന ദിവസങ്ങളാണ് ഇപ്പോള്‍. പഴയതുപോലെ ഓടിനടക്കാന്‍ വയ്യ. എങ്കിലും 26കാരിയെപ്പോലെ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എത്തണമെന്നാണ് പാര്‍ട്ടിയിലുള്ളവരും ഇപ്പോള്‍ അടുപ്പമുള്ള പഴയ പാര്‍ട്ടിയിലെ പ്രവര്‍ത്തകരും പറയുന്നതെന്ന് ഗൗരിയമ്മ പറയുന്നു. വടിയും കുത്തിപ്പിടിച്ച് വീട്ടുമുറ്റത്ത് ഇരിക്കുന്ന വൃദ്ധയുടെ മുഖമാണ് ഈ പ്രായത്തില്‍ എല്ലാവരുടെയും മനസ്സിലുള്ളത്. എന്നാല്‍, എനിക്ക് അതിന് കഴിയില്ല. ഞാന്‍ ഒപ്പംചെല്ലണമെന്ന് പറയുന്നത് അവര്‍ക്ക് എന്നോടുള്ള സ്നേഹംകൊണ്ടാണ്.

വേദനിക്കുന്നവന് സാന്ത്വനമേകുക എന്നതാണ് എന്‍െറ മുദ്രാവാക്യം. അതാണ് എന്‍െറ രാഷ്ട്രീയം. കമ്യൂണിസ്റ്റ് ആശയങ്ങള്‍ പഠിപ്പിച്ചതും അതാണ്. ജീവിതം എന്ത് നല്‍കിയെന്നത് ആപേക്ഷികമാണ്. കുടുംബബന്ധങ്ങളില്‍ അത് ദു$ഖമായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ നല്‍കിയ സ്നേഹവും. എങ്കിലും ജനങ്ങള്‍ക്ക് ഒട്ടേറെകാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നത് തൃപ്തികരംതന്നെ. ഭൂ പരിഷ്കരണ നിയമം, കുടികിടപ്പവകാശം, അഴിമതിനിരോധം, വനിത കമീഷന്‍ എന്നിങ്ങനെ അതില്‍ നീണ്ടനിരയുണ്ട്. എല്ലായിടത്തും എന്‍െറ കൈയൊപ്പുണ്ട്. നല്ലകാര്യങ്ങള്‍ ചെയ്യാന്‍ ഇന്ന് ആളുകള്‍ കുറവാണ്. രാഷ്ട്രീയക്കാര്‍ അഴിമതിക്കാരാണെന്നാണ് പൊതുവെ പറച്ചില്‍. ജനസേവനം പ്രതിഫലേച്ഛയില്ലാതെചെയ്യുക എന്നതാണ് ഒരു കമ്യൂണിസ്റ്റുകാരന്‍െറ ഉത്തരവാദിത്തം. താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ അന്നത്തെ നേതാക്കള്‍ പഠിപ്പിച്ചതും അതാണ്. ഒരിക്കലും താന്‍ വ്യതിചലിച്ചിട്ടില്ല.

പാര്‍ട്ടിക്കുവേണ്ടി നടത്തിയ ത്യാഗമായിരുന്നു തന്‍െറ ടി.വി. തോമസുമായുള്ള വിവാഹം. പൂര്‍ണാര്‍ഥത്തില്‍ താന്‍ ആ വിവാഹബന്ധത്തിന് തല്‍പരയല്ലായിരുന്നു. ഇപ്പോഴും അക്കാര്യങ്ങള്‍ മനസ്സില്‍ തികട്ടിവരുന്നു. ടി.വി ശക്തനായ നേതാവായിരുന്നു. എന്നാല്‍, ടി.വി മാത്രമല്ല അക്കാലത്ത് അങ്ങനെയുണ്ടായിരുന്നത്. ’48ല്‍ കല്‍ക്കത്ത തീസീസിന്‍െറ പേരില്‍ ഞങ്ങള്‍ അറസ്റ്റിലായി. ജയില്‍ കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു ടി.വി. തോമസ്. അന്ന് താനുമായി എഴുത്തുകുത്തുകള്‍ നടത്തി. അത് സ്നേഹബന്ധമായി പ്രചരിക്കപ്പെട്ടു. ജയിലില്‍നിന്ന് പുറത്തുവന്നശേഷം അത് ജനങ്ങള്‍ക്കിടയില്‍ വര്‍ത്തമാനമായി. യഥാര്‍ഥത്തില്‍ അത്രമാത്രമൊന്നും ഇല്ലായിരുന്നു. വിവാഹത്തിലേക്ക് പോകാന്‍ താന്‍ ആലോചിച്ചതുമില്ല. എന്നാല്‍, പാര്‍ട്ടിയുടെ കല്‍പന മറിച്ചായിരുന്നു. ജനങ്ങളൊക്കെ നിങ്ങള്‍ തമ്മില്‍ അടുപ്പമാണെന്ന് വിശ്വസിക്കുന്നു. വിവാഹം കഴിച്ചില്ളെങ്കില്‍ അത് പാര്‍ട്ടിക്ക് നാണക്കേടാണ്. താന്‍ കല്‍പന ശിരസ്സാവഹിച്ചു. ടി.വിയുടെ മരണശേഷം അന്ധകാരനഴിയിലെ കളത്തില്‍ പറമ്പില്‍ കുടുംബവീട്ടില്‍ പോയി താമസിക്കാന്‍ കഴിഞ്ഞില്ലല്ളോ എന്ന ദു$ഖം ഇന്ന് തനിക്കുണ്ട്. ആലപ്പുഴ നഗരത്തിലെ ചാത്തനാട്ടെ വീട്ടില്‍ താമസിച്ചതോടെ കുടുംബഭാഗത്തെ എല്ലാ കൃഷിയും നശിച്ചു. 132 ഏക്കര്‍ സ്ഥലം സര്‍ക്കാറിന് സറണ്ടര്‍ ചെയ്ത കുടുംബമാണ് തന്‍േറത്.

രാഷ്ട്രീയം ഇങ്ങനെ പോയാല്‍ പോരെന്ന് നിശ്ചയമുണ്ട്. അരുവിക്കരയില്‍ ബി.ജെ.പിയുടെ വളര്‍ച്ച ഗൗരവത്തോടെ കാണണം. അവര്‍ക്ക് അത്രയും വോട്ട് കിട്ടിയപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടുപോയി. എല്ലാതരത്തിലുള്ള വര്‍ഗീയതയും നാടിനെ നശിപ്പിക്കും. സി.പി.എമ്മിനോട് എനിക്ക് വിരോധമൊന്നുമില്ല. തന്നോട് പിണക്കമുണ്ടായിരുന്നവര്‍ ഇന്ന് അതിലില്ല. ഇടതുമുന്നണിയിലെ ഘടകകക്ഷിയാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. അതേക്കുറിച്ച് ഒന്നും പറഞ്ഞുകേട്ടില്ല. എങ്കിലും ക്ഷണിച്ചപ്പോള്‍ അരുവിക്കരയില്‍ പോയി. പാര്‍ട്ടിയില്‍നിന്ന് പുറത്തായപ്പോഴും താന്‍കൂടി വളര്‍ത്തിയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ചിലരുടെ മോശത്തരങ്ങള്‍ മാത്രമേ ചൂണ്ടിക്കാട്ടിയുള്ളൂ. വയസ്സുകാലത്ത് ഇനി എന്തുചെയ്യാന്‍. ആരോഗ്യമുള്ളിടത്തോളം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം.
ശനിയാഴ്ച 96ാം പിറന്നാള്‍ ദിനത്തില്‍ ആരെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല. തന്നെ സ്നേഹിക്കുന്ന എല്ലാവരുമത്തെും. അതിന് പ്രത്യേകമായി എന്ത് ക്ഷണിക്കാനാണ് ^ഗൗരിയമ്മ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക