Image

അയല്‍വാസിയുടെ വീട്ടിലേക്ക് നിരവധി റൗണ്ട് നിറയൊഴിച്ചയാള്‍ പിടിയില്‍

Published on 04 July, 2015
അയല്‍വാസിയുടെ വീട്ടിലേക്ക് നിരവധി റൗണ്ട് നിറയൊഴിച്ചയാള്‍ പിടിയില്‍

മൂവാറ്റുപുഴ: അയല്‍വാസിയുടെ വീട്ടിലേക്ക് നിരവധി റൗണ്ട് നിറയൊഴിച്ചയാള്‍ പിടിയില്‍. വടകോട് വട്ടക്കുഴിയില്‍ ഡൊമിനിക്കിന്‍െറ വീട്ടിലേക്കാണ് അയല്‍വാസി കോട്ടപ്പിള്ളി ജോസ് മാത്യു വെടിയുതിര്‍ത്തത്. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. അടുക്കളച്ചില്ലുകളും വീടിന്‍െറ മുന്‍ ഭിത്തിയിലും സണ്‍ഷേഡിലും വെടിയുണ്ടകള്‍ പാഞ്ഞുകയറി. ഇതില്‍ കുറെയെണ്ണം ചില്ലുതകര്‍ത്ത് അടുക്കളയിലേക്കും എത്തി.

അടുക്കളയില്‍ ആരുമില്ലാതിരുന്നത് ഭാഗ്യമായി. വീടിനുമുന്നില്‍ ബഹളം കേട്ടതിനത്തെുടര്‍ന്ന് ആരാണെന്നറിയാന്‍ ഡൊമിനിക് ഇറങ്ങിച്ചെന്നതാണ് പ്രകോപനകാരണം. അസഭ്യം പറഞ്ഞ് പാഞ്ഞടുത്ത ജോസ് മാത്യുവിനെ വകവെക്കാതെ ഡൊമിനിക് വീട്ടിലേക്ക് കയറിപ്പോയി. ഇതോടെ പിന്നാലെയത്തെിയ ജോസ് കൈയില്‍ കരുതിയിരുന്ന ഡബ്ള്‍ ബാരല്‍ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വീട്ടില്‍ ഡൊമിനിക്കും മൂന്നു മക്കളും ഭാര്യയുമാണ് ഉണ്ടായിരുന്നത്.

സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ വാഴക്കുളം പൊലീസ് ജോസ് മാത്യുവിനെ കസ്റ്റഡിയിലെടുത്തു. ഇവര്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലായിരുന്നെന്നും മദ്യലഹരിയില്‍ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ലൈസന്‍സുള്ള രണ്ട് തോക്ക് ഇയാളുടെ കൈവശമുണ്ടത്രേ. നായാട്ടിനും കൃഷിയിടങ്ങളില്‍ എത്തുന്ന മൃഗങ്ങളെ തുരത്താനുമാണത്രേ ഇത് ഉപയോഗിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക