Image

സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ചങ്ങനാശേരി സ്വദേശിനി ഡോ. രേണു രാജിന്‌ രണ്ടാം റാങ്ക്‌

Published on 04 July, 2015
സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ചങ്ങനാശേരി സ്വദേശിനി ഡോ. രേണു രാജിന്‌ രണ്ടാം റാങ്ക്‌
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ചങ്ങനാശേരി സ്വദേശിനി ഡോ. രേണു രാജിന്‌ രണ്ടാം റാങ്ക്‌.
ആദ്യ പത്തില്‍ രണ്‌ടു മലയാളികള്‍ ഉള്‍പ്പെട്ടു. എട്ടാം റാങ്ക്‌ മലയാളിയായ കെ.നിധീഷും സ്വന്തമാക്കി. ആദ്യനാല്‌ റാങ്കും പെണ്‍കുട്ടികള്‍ക്കാണ്‌. ഒന്നാം റാങ്ക്‌ ഇറ സഗാളും മൂന്നാം റാങ്ക്‌ നിധി ഗുപ്‌തയും നേടി. നാലാം റാങ്ക്‌ വന്ദന റാവുവിനും അഞ്ചാം റാങ്ക്‌ സുഹര്‍ഷ ഭഗത്തിനുമാണ്‌.

1,236 പേരുടെ റാങ്ക്‌ പട്ടികയാണ്‌ യുപിഎസ്‌സി പ്രസിദ്ധീകരിച്ചത്‌. അഭിമുഖ പരീക്ഷ കഴിഞ്ഞ നാലാം ദിവസം ഫലം പ്രസിദ്ധീകരിച്ചു എന്നതും ശ്രദ്ധേയമാണ്‌. 4,51,000 ഉദ്യോഗാര്‍ഥികളാണ്‌ ഇത്തവണ സിവില്‍ സര്‍വീസ്‌ പരീക്ഷ എഴുതിയത്‌. കഴിഞ്ഞ തവണ ആദ്യ നൂറില്‍ 12 മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു.
സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ചങ്ങനാശേരി സ്വദേശിനി ഡോ. രേണു രാജിന്‌ രണ്ടാം റാങ്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക