Image

സെര്‍ബിയന്‍ ഫുട്ബാളര്‍ ഹൃദയാഘാതം മൂലം മരിച്ചു

Published on 04 July, 2015
സെര്‍ബിയന്‍ ഫുട്ബാളര്‍ ഹൃദയാഘാതം മൂലം മരിച്ചു

ബെയ്ജിങ്: ചൈനയിലെ സെകന്‍ഡ് ഡിവിഷനില്‍ കളിക്കുന്ന സെര്‍ബിയന്‍ ഫുട്ബാളര്‍ ഹദയാഘാത്തെ തുടര്‍ന്ന് മരിച്ചു. ക്വിന്‍ഗാവോ ഹൈനിയു എഫ്.സിയുടെ കളിക്കാരനായ ഗൊരാന്‍ ഗോജിച്ച് ആണ് പരിശീലനം കഴിഞ്ഞയുടെ മരണപ്പെട്ടത്. 29 വയസ്സായിരുന്നു.

പരിശീലനം കഴിഞ്ഞ് മൈതാനത്തുനിന്നും മടങ്ങവെ ബസില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നെന്ന് സിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

1986ല്‍ ജനിച്ച ഗോജിച്ച് ഡിഫന്‍സീവ് മിഡ്ഫീല്‍ഡിങ് പൊസിഷനിലായിരുന്നു കളിച്ചിരുന്നത്. സെര്‍ബിയയിലെ ആഭ്യന്തര ലീഗില്‍ തന്നെയാണ് കരിയറിന്‍െറ ഏറിയ കൂറും ഗോജിച് കളിച്ചത്. ഈ വര്‍ഷമാണ് ഹൈനിയു ക്ളബിലേക്ക് കൂടുമാറിയത്.

ജൂണില്‍ പശ്ചിമബംഗാളിലെ ജല്‍പായ്ഗുരിയില്‍ പ്രാദേശിക ടീമിന്‍െറ കളിക്കാരനായ മഹേഷ് ഥാപ ഗോളിയുമായി കൂട്ടിയിടിച്ച് മരിച്ചിരുന്നു. ഗോള്‍കീപ്പറുടെ മുട്ട് മഹേഷിന്‍െറ നെഞ്ചിന് കൊള്ളുകയായിരുന്നു. കഴിഞ്ഞ മാസം തന്നെ നൈജീരിയന്‍ ഫുട്ബാളറായ ഡേവിഡ് ഒനിയ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. പ്രാദേശിയ സൗഹൃദ മത്സരം കളിക്കുന്നതിനിടെ മലേഷ്യയിലായിരുന്നു ഒനിയയുടെ അന്ത്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക