Image

സിവില്‍ സര്‍വീസ് പരീക്ഷ: രണ്ടും എട്ടും റാങ്കുകള്‍ മലയാളികള്‍ക്ക്

Published on 04 July, 2015
സിവില്‍ സര്‍വീസ് പരീക്ഷ: രണ്ടും എട്ടും റാങ്കുകള്‍ മലയാളികള്‍ക്ക്

ന്യൂഡല്‍ഹി: യു.പി.എസ്.സി നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ട് മലയാളികള്‍ ആദ്യ പത്ത് റാങ്കുകാരില്‍ ഇടംനേടി. ചങ്ങനാശേരി സ്വദേശി ഡോ. രേണു രാജ് രണ്ടാം റാങ്കും കെ. നിതീഷ് എട്ടാം റാങ്കും കരസ്ഥമാക്കി. ഇറാ സിംഗാളിനാണ് ഒന്നാം റാങ്ക്.

പരീക്ഷയില്‍ രണ്ടാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ളെന്ന് ഡോ. രേണു രാജ് പറഞ്ഞു. ഭര്‍ത്താവിന്‍െറയും രക്ഷിതാക്കളുടെയും പ്രോത്സാഹനമാണ് നേട്ടത്തിന് പിന്നില്ളെന്നും രേണു മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലത്തിനടുത്ത് കല്ലുവാതുക്കലിലെ ഇ.എസ്.ഐ ആശുപത്രിയില്‍ ഡോക്ടറാണ് രേണു ഇപ്പോള്‍. ആദ്യശ്രമത്തിലാണ് രേണു സിവില്‍ സര്‍വീസ് നേട്ടം കൈവരിച്ചത്.

ആദ്യ അഞ്ച് റാങ്കുകാരില്‍ നാലു പേര്‍ വനിതകളാണ്. 1236 പേരുടെ പട്ടികയാണ് ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, ജനറല്‍ സര്‍വീസ് തസ്തികകളിലേക്ക് യു.പി.എസ്.സി ശിപാര്‍ശ ചെയ്തിട്ടുള്ളത്. ജനറല്‍^590, ഒ.ബി.സി 354, എസ്.സി 194, എസ്.ടി 98 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങള്‍ തിരിച്ചുള്ള ഉദ്യോഗാര്‍ഥികളുടെ എണ്ണം. കൂടാതെ 254 പേരെ (ജനറല്‍ 127, ഒ.ബി.സി 105, എസ്.സി 19, എസ്.ടി 03) റിസര്‍വ് ലിസ്റ്റിലും യു.പി.എസ്.സി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷാഫലം യു.പി.എസ്.സി വെബ്സൈറ്റില്‍ 
 ലഭ്യമാണ്.http//www.upsc.gov.in

ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, ജനറല്‍ സര്‍വീസ് തസ്തികകളിലായി 1364 ഒഴിവുകള്‍ (ജനറല്‍ 718, ഒ.ബി.സി 354, എസ്.സി 194, എസ്.ടി 98) ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

UPSC EXAM RESULT 2014

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക