Image

കേരളത്തില്‍ 13 സ്ഥലങ്ങളില്‍ ബിഎസ്എന്‍എല്‍ വൈഫൈ

Published on 04 July, 2015
കേരളത്തില്‍ 13 സ്ഥലങ്ങളില്‍ ബിഎസ്എന്‍എല്‍ വൈഫൈ

  തിരുവനന്തപുരം: സംസ്ഥാനത്തു 13 സ്ഥലങ്ങളില്‍ ബിഎസ്എന്‍എല്ലിന്റെ വൈഫൈ സൗകര്യം സജ്ജമായതായി കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ എം.എസ്.എസ്. റാവു. എറണാകുളം ജില്ലയില്‍ പത്തും കോഴിക്കോട്ട് മൂന്നു സ്ഥലങ്ങളിലുമായാണു വൈഫൈ ഹോട്ട്‌സ്‌പോട്ട്.

മറൈന്‍ ഡ്രൈവ്, ഫോര്‍ട്ട് കൊച്ചി, ഹൈക്കോടതി, സുഭാഷ് പാര്‍ക്ക്, കോര്‍പറേഷന്‍ ഓഫീസ്, ഇടപ്പള്ളി ജംഗ്ഷന്‍, കലൂര്‍, ദര്‍ബാര്‍ ഹാള്‍, ജില്ലാ പഞ്ചായത്ത് കോംപ്ലക്‌സ്, മട്ടാഞ്ചേരി, കോഴിക്കോട് ജില്ലയില്‍ കോര്‍പറേഷന്‍ ഓഫീസ്, ബീച്ച് റോഡ് ഒന്ന്, സിവില്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണു വൈഫൈ. തിരുവനന്തപുരം ജില്ലയില്‍ 135 സ്ഥലങ്ങള്‍ വൈഫെക്കായി കണെ്ടത്തിക്കഴിഞ്ഞു. ഇതുള്‍പ്പെടെ 1000ല്‍ അധികം സ്ഥലങ്ങളാണു വൈഫൈക്കായി കണെ്ടത്തിയിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക