Image

വി.ഐ.പികളെ കണ്ടാല്‍ കവാത്തു മറക്കുന്ന എയര്‍ ഇന്ത്യക്ക് താക്കീത്

Published on 04 July, 2015
വി.ഐ.പികളെ കണ്ടാല്‍ കവാത്തു മറക്കുന്ന എയര്‍ ഇന്ത്യക്ക് താക്കീത്

ന്യൂഡല്‍ഹി: വി.ഐ.പികള്‍ക്കുവേണ്ടി സര്‍വീസുകള്‍ വൈകിപ്പിക്കുന്ന എയര്‍ ഇന്ത്യക്ക് വ്യോമയാനമന്ത്രാലയം മാര്‍ഗനിര്‍ദേശം നല്‍കാനൊരുങ്ങുന്നു.
ജൂണ്‍ മാസത്തിലെ അവസാന ആഴ്ചയിലുണ്ടായ രണ്ടു സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ജൂണ്‍ 24ന് കേന്ദ്ര ആഭ്യന്ത സഹമന്ത്രി കിരണ്‍ റജിജുവിനും കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ്ങിനും വേണ്ടി മൂന്നു യാത്രാക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവവും ജൂണ്‍ 29ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുവേണ്ടി വിമാനം ഒന്നര മണിക്കൂര്‍ വൈകിപ്പിച്ചതും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

വി.ഐ.പികള്‍ക്കുവേണ്ടി സര്‍വീസുകള്‍ വൈകിപ്പിക്കുന്നത് ഒഴിവാക്കാനായി എയര്‍ ഇന്ത്യക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാനാണ് തീരുമാനമെന്ന് വ്യോമയാന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്രാക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ട് വിമാനങ്ങള്‍ വൈകിപ്പിക്കുന്നത് നീതികരിക്കാനാവില്‌ളെന്നും സമയത്തിനത്തൊന്‍ കഴിയാത്തവര്‍ അടുത്ത വിമാനത്തില്‍ വരുന്നതാണ് നല്ലതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വ്യോമയാന മന്ത്രി അശോക് ഗജപതിരാജുവിനും ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമുള്ളതായാണ് വിവരം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക