Image

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശിപാര്‍ശ

Published on 05 July, 2015
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശിപാര്‍ശ
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്താന്‍ പുതിയ ശമ്പള കമ്മിഷന്‍ ശുപാര്‍ശ ചെയ്യുമെന്നുറിപ്പോര്‍ട്ട്‌. നിലവില്‍ 56 ആണു വിരമിക്കല്‍ പ്രായം. കമ്മിഷന്‍ റിപ്പോര്‍ട്ട്‌ 10നു സര്‍ക്കാരിനു സമര്‍പ്പിക്കും. കമ്മിഷന്റെ കാലാവധി നവംബര്‍ 30 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവായി.

ശമ്പളവര്‍ധനയെ തുടര്‍ന്നു സര്‍ക്കാരിന്‌ ഉണ്ടാകുന്ന കടുത്ത സാമ്പത്തികബാധ്യത കൂടി കണക്കിലെടുത്താണു വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ ജസ്റ്റിസ്‌ സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്യുന്നതെന്നറിയുന്നു. കുറഞ്ഞ ശമ്പളം 16,000 രൂപയും ഉയര്‍ന്ന ശമ്പളം ഒരു ലക്ഷം രൂപയും ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാവും സര്‍ക്കാരിനു കമ്മിഷന്‍ സമര്‍പ്പിക്കുക.

എന്നാല്‍ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ യുവജന സംഘടനകള്‍ക്കു വ്യാപകമായ എതിര്‍പ്പാണ്‌. യുഡിഎഫ്‌ സര്‍ക്കാരിന്റെ നയവും വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിന്‌ എതിരാണ്‌. കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്താണു വിരമിക്കല്‍ പ്രായം 55ല്‍ നിന്ന്‌ 56 ആയി ഉയര്‍ത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക