Image

വ്യാപം നിയമന കുംഭകോണം: കോളജ്‌ ഡീനും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

Published on 05 July, 2015
വ്യാപം നിയമന കുംഭകോണം: കോളജ്‌ ഡീനും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
ജബല്‍പൂര്‍: മദ്ധ്യപ്രദേശില്‍ നടന്ന വ്യാപം നിയമന കുംഭകോണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹ മരണങ്ങള്‍ തുടരുന്നു. ജബല്‍പൂരിലെ നേതാജി സുഭാഷ്‌ ചന്ദ്ര ബോസ്‌ മെഡിക്കല്‍ കോളേജിലെ ഡീന്‍ ഡോ.അരുണ്‍ ശര്‍മയെ ഇന്നലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ദ്വാരകയിലുള്ള ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിലാണ്‌ ശര്‍മയെ കണ്ടെത്തിയത്‌. മദ്ധ്യപ്രദേശിലെ വ്യാജ മെഡിക്കല്‍ പരീക്ഷയെ കുറിച്ച്‌ അന്വേഷണം നടന്നു വരുന്‌പോഴാണ്‌ ശര്‍മയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണം. ശര്‍മയ്‌ക്ക്‌ വ്യാപം അഴിമതിയിലെ ചില പ്രതികളുമായി ബന്ധമുള്ളതായി സംശയം ഉയര്‍ന്നിരുന്നു.

ജൂലായ്‌ നാലിന്‌, ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഡോ.ഡി.സകേലിയ്‌ക്ക്‌ പകരമായാണ്‌ റേഡിയോളജി വിഭാഗം മേധാവിയിരുന്നകോളേജിലെ ഡീനായി ശര്‍മ സ്ഥാനമേറ്റത്‌.

വ്യാപം കേസില്‍ പ്രതികളും സാക്ഷികളും അടക്കം ഇതുവരെ 24 പേരാണ്‌ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞത്‌.

കേസില്‍ സാക്ഷിയായിരുന്ന നമ്രദ ദാമോറിന്‍െറ മാതാപിതാക്കളെ അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ ശനിയാഴ്ച ദൂരുഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ടി.വി. ടുഡേ ലേഖകന്‍ അക്ഷയ് സിങ്ങാണ് മരിച്ചത്. ദാമോറിന്‍െറ മാതാപിതാക്കളെ അഭിമുഖം നടത്തി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അക്ഷയ് സിങ്ങിന്‍െറ മരണം.

അതേസമയം, ‘വ്യാപം’ അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ മരണങ്ങളും പ്രത്യേകമായി അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി. തട്ടിപ്പിനെകുറിച്ച് അന്വേഷിക്കാന്‍ ആദ്യം ആവശ്യപ്പെട്ടത് താനാണ്. ഇതുപോലെ ആഴത്തില്‍ മറ്റൊരു കേസും അന്വേഷിച്ചിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക