Image

ജമ്മുവില്‍ യുവതിയെ പൊതുവഴിയില്‍ വിവസ്‌ത്രയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍

Published on 05 July, 2015
ജമ്മുവില്‍ യുവതിയെ പൊതുവഴിയില്‍ വിവസ്‌ത്രയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍
ഉധംപൂര്‍: ജമ്മുവില്‍ യുവതിയെ പൊതുവഴിയില്‍ വിവസ്‌ത്രയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ 3 പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ജമ്മു കശ്‌മീരിലെ ഉധംപൂരില്‍ അഞ്ചംഗ സംഘമാണ്‌ സ്‌ത്രീയെ പൊതുവഴിയില്‍ വിവസ്‌ത്രയാക്കി മര്‍ദ്ദിച്ചത്‌. പ്രതികളിലൊരാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി വാട്ട്‌സ്‌ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു.

സുഹൃത്തിന്റെ കൂടെ ബൈക്കില്‍ വരികയായിരുന്ന സ്‌ത്രീയെ അഞ്ചു പേര്‍ അടങ്ങിയ സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. ഇവര്‍ എതിര്‍ത്തപ്പോള്‍ പ്രതികള്‍ സ്‌ത്രീയുടെ വസ്‌ത്രങ്ങള്‍ വലിച്ചുകീറി. വിവസ്‌ത്രയാക്കിയ സ്‌ത്രീയുടെ ദൃശ്യങ്ങള്‍ പ്രതികള്‍ വാട്ട്‌സാപ്പിലൂടെ കൈമാറുകയും ചെയ്‌തതായി ഉധംപൂര്‍ ജില്ലാ കമ്മീഷണര്‍ അറിയിച്ചു.

വിഡിയോയില്‍ സ്‌ത്രീയെയും സുഹൃത്തിനെയും അപമാനിക്കുന്നത്‌ വ്യക്തമായി കാണാം. തന്നെ വെറുതെ വിടാന്‍ അവര്‍ അപേക്ഷിക്കുമ്പോള്‍ അക്രമിസംഘം ഇവരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുന്നതും തുടരുകയായിരുന്നു. സ്‌ത്രീയുടെ പരാതിയെ തുടര്‍ന്ന്‌ പൊലീസ്‌ കേസെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക