Image

`പ്രേമം' വിവാദം: നിര്‍മ്മാതാവിനോടും സംവിധാനയകനോടും ഹാജരാകാന്‍ നിര്‍ദേശം

Published on 05 July, 2015
`പ്രേമം' വിവാദം: നിര്‍മ്മാതാവിനോടും സംവിധാനയകനോടും ഹാജരാകാന്‍ നിര്‍ദേശം
തിരുവനന്തപുരം: മലയാള ചലച്ചിത്രം പ്രേമത്തിന്റെ വ്യാജ പകര്‍പ്പ്‌ പ്രചരിച്ചതു സംബന്ധിച്ച കേസില്‍ ചിത്രത്തിന്‍റെ നിര്‍മാതാവ്‌ അന്‍വര്‍ റഷീദിനോടും സംവിധായകന്‍ അല്‍ഫോണ്‍സ്‌ പുത്രനോടും ഹാജരാകാന്‍ പോലീസിന്റെ ആന്‍റി പൈറസി വിഭാഗം ആവശ്യപ്പെട്ടു. തിങ്കളാഴ്‌ച രാവിലെ 11 മണിക്ക്‌ എത്താനാണ്‌ നിര്‍ദ്ദേശം. അന്‍വര്‍ റഷീദിന്‍റെ മാനേജര്‍ സുനിലില്‍ നിന്ന്‌ ഇന്ന്‌ തെളിവെടുക്കും.

ചിത്രത്തിന്‍റെ വ്യാജ പകര്‍പ്പ്‌ പ്രചരിച്ച സംഭവത്തില്‍ നിര്‍മാതാവ്‌ അന്‍വര്‍ റഷീദ്‌ ഇ മെയില്‍ പരാതി മാത്രമാണ്‌ നല്‍കിയിരുന്നത്‌. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നേരിട്ട്‌ ഹാജരാകണമെന്ന്‌ ആന്‍റി പൈറസി സെല്‍ നിര്‍ദേശിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട്‌ തമിഴ്‌നാട്‌ സ്വദേശിയായ ഛായാഗ്രാഹകനില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക