Image

പെട്രോളിയം ഡീലര്‍മാരുടെ സമരം: തിങ്കളാഴ്‌ച പമ്പുകള്‍ തുറക്കില്ല

Published on 05 July, 2015
പെട്രോളിയം ഡീലര്‍മാരുടെ സമരം: തിങ്കളാഴ്‌ച പമ്പുകള്‍ തുറക്കില്ല
കൊച്ചി: പെട്രോളിയം ഡീലര്‍മാരുടെ സംയുക്ത സമരസമിതി ആഭിമുഖ്യത്തില്‍ ജൂലൈ 6ന്‌ തിങ്കളാഴ്‌ച 24 മണിക്കൂര്‍ ഇന്ധന ബഹിഷ്‌കരണ ദിനമായി ആചരിക്കും. ഞാറാഴ്‌ച രാത്രി 12 മുതല്‍ തിങ്കള്‍ രാത്രി 12 വരെയാണ്‌ സമരം. പുതിയ പമ്പുകള്‍ക്കും ഇതുവരെ കമീഷന്‍ ചെയ്‌തിട്ടില്ലാത്ത പമ്പുകള്‍ക്കും നല്‍കിയ അനുമതിപത്രങ്ങള്‍ എണ്ണക്കമ്പനികള്‍ പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ബഹിഷ്‌കരണദിനം ആചരിക്കുന്നതെന്ന്‌ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌ ആന്‍ഡ്‌ കേരള സ്‌റ്റേറ്റ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌ അസോസിയേഷന്‍ സംയുക്ത സമരസമിതി വ്യക്തമാക്കി.

പുതിയ പമ്പുകള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിയ എന്‍.ഒ.സി പിന്‍വലിക്കുക, പുതിയ പമ്പുകള്‍ സ്ഥാപിക്കുമ്പോള്‍ നിലവിലുള്ളവയുടെ വ്യാപാര വരുമാനസ്ഥിരത ഉറപ്പാക്കും വിധം വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക, വില്‍പനാനുസരണമായി വസ്‌തുവിന്‍െറ വാടക വര്‍ധിപ്പിക്കുക, കമ്പനികള്‍ക്ക്‌ നല്‍കിയ അവകാശപത്രിക അംഗീകരിക്കുക, ഭാരത സര്‍ക്കാര്‍ നല്‍കുന്ന എക്‌സ്‌പ്‌ളോസീവ്‌ ലൈസന്‍സിന്‍െറ കാലാവധി തീരുന്നതുവരെ മറ്റു ലൈസന്‍സുകള്‍ വര്‍ഷന്തോറും പുതുക്കുന്നത്‌ ഒഴിവാക്കുക, ടെര്‍മിനലില്‍നിന്ന്‌ നല്‍കുന്ന ഇന്ധനത്തിന്‍െറ അളവ്‌ കൃത്യമാക്കാനുള്ള ശാസ്‌ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക