Image

വിവാദ ട്വീറ്റിനെതിരെ രാഷ്ട്രപതി ഭവന്‍ പരാതി നല്‍കി

Published on 05 July, 2015
വിവാദ ട്വീറ്റിനെതിരെ രാഷ്ട്രപതി ഭവന്‍ പരാതി നല്‍കി

ന്യൂദല്‍ഹി: ഐ.പി.എല്‍ കോഴ കേസിലെ പ്രതി ലളിത് മോദിയുടെ വിവാദ ട്വീറ്റിനെതിരെ രാഷ്ട്രപതി ഭവന്‍ പരാതി നല്‍കി. രാഷ്ട്രപതിയുടെ സെക്രട്ടറിയായ ഉമിത പോളിനെതിരെ മോദി നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ടാണ് ദല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്.

ഹവാല ഇടപാടുകാരന്‍ വിവേക് നാഗ്പാല്‍ ഉമിത പോളിന്‍െറ അടുത്ത സുഹൃത്താണെന്നും ഉന്നതങ്ങളില്‍ ബന്ധമുള്ളതു കൊണ്ടാണ് വിവേകിനെതിരെ അന്വേഷണം നടക്കാത്തതെന്നുമാണ് മോദി ട്വീറ്റ് ചെയ്തത്.

മോദിയുടെ ട്വീറ്റ് അടിസ്ഥാന രഹിതമാണെന്നും മനഃപൂര്‍വം കരിവാരിത്തേക്കാനുള്ള ആരോപണം മാത്രമാണിതെന്നും ഉമിത പോളിനുവേണ്ടി രാഷ്ട്രപതി ഭവന്‍ പ്രതികരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക