Image

പ്രധാനമന്ത്രിക്ക് എതിരെ രാഹുലിന്റെ നിശിത വിമര്ശനം

Published on 12 August, 2015
പ്രധാനമന്ത്രിക്ക് എതിരെ രാഹുലിന്റെ നിശിത വിമര്ശനം
ന്യു ഡല്‍ഹി: ലോക്സഭയില്‍ പ്രധാനമന്ത്രിക്ക് എതിരെ ആഞ്ഞടിച്ച കൊണ്ഗ്രെസ് വൈസ് പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി,ലളിത് മോദിവിഷയത്തില്‍ അദ്ദേഹം എന്ത് കൊണ്ടു മൌനം പാലിക്കുന്നു എന്ന് ചോദിച്ചു.അഴിമതിയോട് തന്റെ പാര്‍ടി ഒരു അനുരഞ്ജനവും  കാട്ടില്ലെന്നു  അദ്ദേഹം പറഞ്ഞു
  ഓരോ അക്കൌന്ടിലും പതിനഞ്ചു ലക്ഷം   കള്ളപ്പണം തിരികെ കൊണ്ടു വന്നു നല്‍കും എന്ന് മോദി വാഗദാനം ചെയ്തിരുന്നു. അഴിമതി അവസാനിപ്പിക്കുമെന്നും -രാഹുല്‍ ഓര്‍മപ്പെടുത്തി.
ഐ പി എല്‍ കള്ളപ്പണത്തിന്റെ പ്രഭവ കേന്ദ്രമാണ്ല.ലളിത് മോദി അതിന്റെ പ്രതീകവും,രാഹുല്‍ പറഞ്ഞു
സഭയെ അഭിമുഖികരിക്കാന്‍ കഴിയാത്തതിനാല്‍ ആണ് പ്രധാനമന്ത്രി സഭയില്‍  സന്നിഹിതന്‍ ആകാത്തതെന്നും രാഹുല്‍ കുറ്റപെടുത്തി.സത്യം അറിയാനോ കേള്‍ക്കാനോ കാണാനോ മോദിയ്ക്ക് താല്പര്യമില്ല.ഇതോടെ ട്രഷറി ബെഞ്ചുകളില്‍ നിന്ന് കടുത്ത  പ്രതിഷേധം  ഉണ്ടായി
രണ്ടു ചോദ്യങ്ങളാണ് അദ്ദേഹം സുഷമ യ്ക്കെതിരെ ഉന്നയിച്ചത് -ലളിത് മോദിയില്‍ നിന്ന് എത്ര പണം ലഭിച്ചു?എന്ത് കൊണ്ടു അദ്ദേഹത്തെ സഹായിച്ചു?



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക