Image

സര്‍ക്കാര്‍ സുഷമക്കൊപ്പം,രാജിയില്ല

Published on 12 August, 2015
സര്‍ക്കാര്‍ സുഷമക്കൊപ്പം,രാജിയില്ല

ന്യു ഡല്‍ഹി: ലളിത് മോദി വിഷയത്തില്‍ കോണ്‍ഗ്രസിന് എതിരെ ശക്തമായ ആക്രമണം അഴിച്ചു വിട്ട മോദി സര്‍ക്കാര്‍ അസനിഗ്ദ്മായ ഭാഷയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ന്യായികരിച്ചു.തന്റെ കുടുബാംഗങ്ങള്‍ ലളിത് മോടിയില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്നു അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പറഞ്ഞു.സര്‍ക്കാരിനു വേണ്ടി മറുപടി പറഞ്ഞ ധന മന്ത്രി അരുണ്‍ ജയ്ടലിയുടെ പ്രസംഗം കോണ്ഗ്രസ് ബഹിഷ്കരിച്ചു.പ്രധാനമന്ത്രി മറുപടി പറയാത്തതിനെ തുടര്‍ന്നായിരുന്നു ബഹിഷ്കരണം.
അഞ്ചു മണിക്കൂര്‍ നീണ്ട ചര്‍ച്ചയുടെ അവസാനമായിരുന്നുജയ്ടലിയുടെ മറുപടി. സുഷമ സ്വരാജ് ബ്രിട്ടീഷ്‌ സര്‍ക്കാരിനോട് സംസാരിച്ചപ്പോള്‍ മോദി  ക്രിമിനല്‍ കേസ് അഭിമുഖികരിക്കുന്നുണ്ടായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞുഈ ഓഗസ്റ്റില്‍ മാത്രമാണ് മോഡിയ്ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തത്.
ഈ സര്‍ക്കാര്‍ എല്ലാ ആരോപണങ്ങളും  നിഷേധിക്കുന്നു ,സുഷമ സ്വരാജ് രാജി വയ്ക്കുന്ന പ്രശനമില്ല. അദ്ദേഹം പ്രസ്താവിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക