Image

കിം ജോങ് ഉന്നിനോട് വിയോജിപ്പ്: ഉത്തരകൊറിയന്‍ ഉപപ്രധാനമന്ത്രിയെ വെടിവെച്ചുകൊന്നു

Published on 12 August, 2015
കിം ജോങ് ഉന്നിനോട് വിയോജിപ്പ്: ഉത്തരകൊറിയന്‍ ഉപപ്രധാനമന്ത്രിയെ വെടിവെച്ചുകൊന്നു

സോള്‍: രാജ്യത്തെ പരമോന്നത നേതാവായ കിം ജോങ് ഉന്നിന്റെ നയങ്ങളില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ച ഉപപ്രധാനമമന്ത്രി ചോ യോങ് ഗോനിന്റെ വധശിക്ഷ ഉത്തരകൊറിയ നടപ്പാക്കി. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 63 കാരനായ ചോയെ ഉത്തരകൊറിയ വെടിവെച്ച് കൊന്നെന്നാണ് റിപ്പോര്‍ട്ട്. കിം ജോങ് ഉന്നിന്റെ വനനയത്തില്‍ ചോ എതിരഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഭരണകാര്യങ്ങളില്‍ മോശം പ്രകടനമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ എട്ടു മാസമായി ചോ പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ദക്ഷിണ കൊറിയയിലെ ഏകീകരണ മന്ത്രാലയം സൂചിപ്പിച്ചു.

ദക്ഷിണ-ഉത്തര കൊറിയകള്‍ തമ്മിലുള്ള സഹകരണത്തെ പിന്താങ്ങിയ വ്യക്തിയായിരുന്നു ചോ യോങ് ഗോന്‍. 2000 മുതല്‍ ഇരു കൊറിയയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ചോയായിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യമാണ് ഉപ നേതാവായി ചോയെ തെരഞ്ഞെടുത്തത്. 

കിം ജോങ് ഉന്നിനോട് വിശ്വാസവഞ്ചന കാണിച്ചതിന് കഴിഞ്ഞ സെപ്റ്റംബറില്‍ പ്രതിരോധ മന്ത്രി ജനറല്‍ ഹ്യോന്‍ യോങ് ഷോലിനെ ഉത്തര കൊറിയ വെടിവെച്ച് കൊന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക