Image

ചന്ദ്രബോസ് വധം: നിഷാമിന്റെ കുറ്റവിമുക്ത ഹര്‍ജി കോടതി തള്ളി

Published on 12 August, 2015
ചന്ദ്രബോസ് വധം: നിഷാമിന്റെ കുറ്റവിമുക്ത ഹര്‍ജി കോടതി തള്ളി

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതിയും വിവാദ വ്യവസായിയുമായ മുഹമ്മദ് നിഷാമിന്റെ കുറ്റവിമുക്ത ഹര്‍ജി കോടതി തള്ളി. തനിയ്‌ക്കെതിരായുള്ള തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചാണ് നിസാം ഹര്‍ജി നല്‍കിയത്. ഈ വാദം കോടതി തള്ളിക്കളഞ്ഞു. 

നേരത്തെ നിഷാമിനെതിരെ ജില്ലാ ഭരണകൂടം കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്ട്) ചുമത്തിയത് ഹൈക്കോടതി ശരിവെച്ചിരുന്നു. തന്നെ അന്യായമായി തടങ്കില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന് കാണിച്ച് നിഷാം നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജൂലായ് 30ന് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. 

പ്രതിയെ ആറുമാസം കരുതല്‍ തടങ്കലില്‍ വെക്കാന്‍ അധികാരം നല്‍കുന്നതാണ് ഈ നിയമം. നിഷാമിന് മേല്‍ കാപ്പ ചുമത്തണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി നല്‍കിയ ശുപാര്‍ശ ജില്ലാ കളക്ടര്‍ എം.എസ്. ജയ അംഗീകരിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക