Image

പച്ചക്കറി തടയരുത് എന്നാവശ്യപ്പെട്ട് തമിഴ് കര്‍ഷകര്‍ മാര്‍ച്ച് നടത്തും

Published on 12 August, 2015
പച്ചക്കറി തടയരുത് എന്നാവശ്യപ്പെട്ട് തമിഴ് കര്‍ഷകര്‍ മാര്‍ച്ച് നടത്തും

കുമളി: വിഷംകലര്‍ന്ന പച്ചക്കറികള്‍ തടയാനുള്ള കേരളത്തിന്റെ നടപടികള്‍ക്കെതിരെ തമിഴ്‌നാട്ടിലെ കര്‍ഷകസംഘടനകള്‍ വ്യാഴാഴ്ച 10ന് കേരളത്തിലേക്ക് മാര്‍ച്ച് നടത്തും. വിടുതലൈ ചിരുതൈ സംഘം, ഫോര്‍വേഡ് ബ്ലോക്ക് കര്‍ഷകസംഘം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റിലേക്ക് മാര്‍ച്ച് നടത്തുക.

കേരളത്തിലേക്കു വരുന്ന പച്ചക്കറികളുടെ വിവരങ്ങള്‍ ചെക്ക്‌പോസ്റ്റില്‍ രേഖപ്പെടുത്തരുതെന്നാണ് ഇവരുടെ ആവശ്യം. പച്ചക്കറിവാഹന പരിശോധന പൂര്‍ണമായും ഒഴിവാക്കണം. ഇപ്പോള്‍ കേരളം മുന്നോട്ടുവച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ നിബന്ധനകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

മുമ്പ് മുല്ലപ്പെരിയാര്‍ സമരം നടന്നപ്പോള്‍ കേരളത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സംഘടനകളാണ് ഇപ്പോള്‍ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലേക്ക് നടത്തുന്ന മാര്‍ച്ച്, കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്ന് ആറുകിലോമീറ്റര്‍ അകലെ തമിഴ്‌നാട് പോലീസ് തടയുമെന്നാണ് സൂചന. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്.

Join WhatsApp News
പാഷാണം 2015-08-12 19:34:12

ഇതിന്‍റെ ഗുട്ടന്‍സ് പിടി കിട്ടിയോ ?

മലയാളിയെ വിഷം തീറ്റാന്‍ തുടങ്ങിയിട്ട് എത്ര വര്ഷം ആയി ,

പിന്നെ എന്താ ഇത്ര പുതിയ പൂതി .

തമിഴ്‌നാട്‌ പച്ച കറികള്‍ തിന്നുന്ന മലയാളി എല്ലാം താമസിയാതെ തട്ടിപോകും. മിക്കവാറും എല്ലാം ഗള്‍ഫ്‌ , ജര്‍മ്മനി , ഇംഗ്ലണ്ട് , അമേരിക്ക എന്നിവിടങ്ങളില്‍ . പച്ചയാം പുതപിട്ടു കുളിരില്‍ പുതച്ച എന്‍റെ നാട് ഇന്നു സിമന്ടു നിറഞ്ഞ മരുഭൂമി. പാണ്ടി എന്നു നിങ്ങള്‍ വിളിച്ചവന്‍ നിങ്ങളെ ഭരിക്കും. ഉണരൂ മണ്ടന്‍ മന്ദന്‍ മണല്‍ വാരി മാഫിയ മലയാളി. ബീഫ് തിന്നരുതെന്നു BJP, വിഷം തിന്നണം എന്നു തമിഴന്‍ . എത്രയും വേഗം വരിഞ്ഞ കയറ്റു കട്ടിലില്‍ കേറിക്കോ.. അയ്യോ മലയാളി നിന്‍റെ കദ പഴം കദ. മനസില്‍ ഗുണം ഇല്ലാത്തവനെ നിന്നെ ആരു സഹായിക്കും ?




observer 2015-08-13 06:43:26
നേഴ്‌സുമാര്‍ക്ക് നര്‍മ്മബോധം ഇല്ലേ? ഒരു കവിത ആസ്വദിക്കാതെ വെറുതെ കുറ്റം പറയുന്നതു കണുന്നു..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക