Image

മാഗി നിരോധം ബോംബെ ഹൈകോടതി സ്റ്റേ ചെയ്തു

Published on 13 August, 2015
മാഗി നിരോധം ബോംബെ ഹൈകോടതി  സ്റ്റേ ചെയ്തു

മുംബൈ: മാഗി നൂഡ്ല്‍സിന് ഏര്‍പ്പെടുത്തിയ നിരോധം ആറാഴ്ചത്തേക്ക്  ബോംബെ ഹൈകോടതി  നീക്കി. മാഗി നിരോധം ഭരണഘടനാ വിരുദ്ധമാണെന്നും വ്യാപാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കാണിച്ച് നെസ്ലെ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ന്യൂഡില്‍സ് സാമ്പിളുകള്‍ വീണ്ടും പരിശോധിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പരിശോധന ഫലം വരുന്നതു വരെ മാഗി വില്‍ക്കാന്‍ പാടില്ല. അംഗീകൃത ലാബുകളിലല്ല പരിശോധന നടത്തിയിരിക്കുന്നതെന്നും കോടതി പറഞ്ഞു.  പരിശോധനക്കെടുത്ത സാമ്പിളുകള്‍ ഗുണനിലവാരമുള്ള ലബോറട്ടറികളിലല്ല പരിശോധിച്ചതെന്നായിരുന്നു നെസ്ലെയുടെ വാദം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക