Image

പാസ്‌പോര്‍ട്ട്‌ പുതുക്കി നല്‍കുന്നതിനുള്ള പോലീസ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കി

ജോര്‍ജ്‌ ജോണ്‍ Published on 13 August, 2015
പാസ്‌പോര്‍ട്ട്‌ പുതുക്കി നല്‍കുന്നതിനുള്ള പോലീസ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കി
ഡെല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ പുതുക്കി നല്‍കുന്നതിനുള്ള പോലീസ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിയതായിവിദേശകാര്യ സഹമന്ത്രി വി കെ സിങ്ങ്‌ പാര്‍ലമെന്റില്‍ അറിയിച്ചു. കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടുകള്‍ പുതുക്കി ലഭിക്കുന്നതിന്‌ പോലീസ്‌ വെരിഫിക്കേഷന്റെ പേരില്‍ ഇന്ത്യയിലും, ഗള്‍ഫ്‌ രാജ്യങ്ങളിലും കാലതാമസം നേരിട്ടിരുന്നു. പാസ്‌പോര്‍ട്ട്‌ പുതുക്കുന്നതിന്‌ പോലീസ്‌ വെരിഫിക്കേഷന്‍ വേണ്ട എന്ന തീരുമാനത്തിലൂടെ നടപടികള്‍ക്കുള്ള കാലതാമസം ഒഴിവാകുകയും നടപടിക്രമങ്ങള്‍ എളുപ്പമാവുകയും ചെയ്യും. പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷനുമായി ബന്ധപ്പെട്ട്‌ പോലീസിന്റെ ഭാഗത്ത്‌ നിന്നുള്ള അനാസ്ഥയും കെടുകാര്യസ്ഥതയും നടന്നിരുന്നു.

പാസ്‌പോര്‍ട്ട്‌ നല്‍കുന്നതിന്റെ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച്‌ മന്ത്രി ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. കൂടാതെ പുതിയ പാസ്‌പോര്‍ട്ട്‌ നല്‍കുമ്പോഴുള്ള വെരിഫിക്കേഷന്‌ പോലീസുകാര്‍ക്ക്‌ പകരം പോസ്റ്റ്‌മാന്‍മാരെ നിയോഗിക്കുന്ന കാര്യവും പരിഗണനയിലാണെന്ന്‌ അദ്ദേഹം അറിയിച്ചു. പുതിയ നയ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍, സര്‍ക്കാര്‍ ജീവനക്കക്കാര്‍, 65ന്‌ മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക്‌ പാസ്‌പോര്‍ട്ട്‌ നല്‍കുന്നതില്‍ വ്യവസ്ഥകള്‍ക്ക്‌ വിധേയമായി പോലീസ്‌ വെരിഫിക്കേഷനില്‍ ഇളവ്‌ നല്‍കി. പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്‍ ഓണ്‍ലൈനായി നടത്തുന്നതിന്‌ ആഭ്യന്തരമന്ത്രാലയം നടപടി തുടങ്ങിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക