Image

രൂപ വില വീണ്ടും ഇടിഞ്ഞു; ഒരു ഡോളറിന്‌ 65 രൂപ

Published on 13 August, 2015
രൂപ വില വീണ്ടും ഇടിഞ്ഞു; ഒരു ഡോളറിന്‌ 65 രൂപ

മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്‌, ഒരു ഡോളറിന്‌ 65 രൂപ. ചൈന കറന്‍സിയായ യുവാന്റെ മൂല്യം കുറച്ചതിനെ തുടര്‍ന്ന്‌ ആഗോള വിപണിയില്‍ ഡോളറിനു മൂല്യം ഉയര്‍ന്നതാണ്‌ രൂപയ്‌ക്ക്‌ തിരിച്ചടിയായത്‌. ഒരാഴ്‌ചയായി വിനിമയമൂല്യം ഇടിയുന്ന രൂപയ്‌ക്ക്‌ ഇന്നലെ !ഡോളറുമായുളള വിനിമയത്തില്‍ 59 പൈസ ഇടിവാണുണ്ടായത്‌. 2013 സെപ്‌റ്റംബറിനുശേഷം രൂപയ്‌ക്കുണ്ടാകുന്ന ഏറ്റവും താഴ്‌ന്ന മൂല്യമാണിത്‌.

രണ്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്‌. കഴിഞ്ഞ ദിവസം യുവാന്റെ വിനിമയ മൂല്യം 1.9% ഇടിച്ച ചൈനീസ്‌ കേന്ദ്ര ബാങ്ക്‌ ഇന്നലെ 1.6% വീണ്ടും കുറച്ചു. ചൈനയില്‍ ഡോളറിന്‌ 6.45 യുവാന്‍ ആയും രാജ്യാന്തര വിപണിയില്‍ ഡോളറിന്‌ 6.6 യുവാന്‍ ആയും ഇന്നലെ മൂല്യം താഴ്‌ന്നു. 2011നു ശേഷം യുവാന്റെ ഏറ്റവും താഴ്‌ന്ന നിലയാണിത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക