Image

ചീഫ് എഞ്ചിനീയര്‍മാരുടെ സസ്‌പെന്‍ഷന്‍ മുഖ്യമന്ത്രി അംഗീകരിച്ചു

Published on 13 August, 2015
ചീഫ് എഞ്ചിനീയര്‍മാരുടെ സസ്‌പെന്‍ഷന്‍ മുഖ്യമന്ത്രി അംഗീകരിച്ചു


തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടര്‍ന്ന് രണ്ട് ചീഫ് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത ആഭ്യന്തരവകുപ്പിന്റെ നടപടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശരിവെച്ചു. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി അംഗീകാരം നല്‍കി. ജലസേചന, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കോഴിക്കോട് കടലുണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നെന്ന കണ്ടത്തെലിനെ തുടര്‍ന്നാണ് ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ മഹാനുദേവന്‍, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ ടി.കെ.സതീശന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ശിപാര്‍ശ ചെയ്തത്. 

വകുപ്പ് മന്ത്രിമാരെ അറിയിക്കാതെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച ആഭ്യന്തരവകുപ്പ് നടപടിക്കെതിരെ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫും മുഖ്യമന്ത്രിയെ പരാതി അറിയിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടി ശരിയാണെന്ന നിലപാടില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉറച്ചുനിന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക