Image

നവേദ് പാകിസ്താനിയാണെന്നതിന് തെളിവുണ്ടെന്ന് എന്‍.ഐ.എ

Published on 13 August, 2015
നവേദ് പാകിസ്താനിയാണെന്നതിന് തെളിവുണ്ടെന്ന് എന്‍.ഐ.എ

ന്യൂഡല്‍ഹി: ജമ്മുവില്‍ പിടിയിലായ തീവ്രവാദി മുഹമ്മദ് നവേദ് പാകിസ്താന്‍കാരനാണെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി. 

ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാകിസ്താനിലെ ഫൈസലാബാദ് സ്വദേശി മുഹമ്മദ് നവീദ് അറസ്റ്റിലായത്. മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത അജ്മല്‍ കസബിനു ശേഷം ഇതാദ്യമായാണ് ഒരു പാക് ഭീകരനെ ഇന്ത്യ ജീവനോടെ പിടികൂടുന്നത്. 

നവേദ് തങ്ങളുടെ പൗരനല്ലെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക