Image

ഓണം പ്രമാണിച്ച് ശമ്പളവും പെന്‍ഷനും നേരത്തെ നല്‍കും

Published on 13 August, 2015
ഓണം പ്രമാണിച്ച് ശമ്പളവും പെന്‍ഷനും നേരത്തെ നല്‍കും

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളവും പെന്‍ഷനും നേരത്തെ വിതരണംചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവായി.

ഈ മാസം 18, 19, 20 തീയതികളിലാണ് ശമ്പളവിതരണം. സപ്തംബറിലെ സര്‍വീസ്/ഫാമിലി/കെ.എഫ്.എഫ്. പെന്‍ഷനുകളും ആഗസ്ത് 21, 22 തീയതികളില്‍ വിതരണംചെയ്യും. എല്ലാ വകുപ്പുകളിലെയും ഫുള്‍/പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, വര്‍ക്ക് എസ്റ്റാബ്ലൂഷ്‌മെന്റ് സ്റ്റാഫ്, എന്‍.എം.ആര്‍. ജീവനക്കാര്‍, എയ്ഡഡ് സ്‌കൂള്‍, കോളേജ്, പോളിടെക്‌നിക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും ആഗസ്ത് മാസത്തെ ശമ്പളം നേരത്തെ ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക