Image

ഹരിദത്തിന്രെ മരണം: ഹൈക്കോടതി വിധി ശരിവെച്ചു; സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് സുപ്രീംകോടതിയും

Published on 13 August, 2015
ഹരിദത്തിന്രെ മരണം: ഹൈക്കോടതി വിധി ശരിവെച്ചു; സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് സുപ്രീംകോടതിയും

ന്യൂഡല്‍ഹി:  സി.ബി.ഐ. അഡീഷണല്‍ എസ്.പി. ഹരിദത്ത് ആത്മഹത്യചെയ്ത സംഭവത്തില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് വേണ്ടെന്ന ഹൈക്കോടതിയുടെ തീരുമാനം സുപ്രീകോടതി ശരിവച്ചു. കേസില്‍ പ്രതികളായ സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, രാജന്‍ എന്നിവര്‍ക്കെതിരെ തെളിവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. 

ഉദ്യോഗസ്ഥര്‍ക്കെതിരെ െ്രെകംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് ഹൈക്കോടതി വിധിച്ചിരുന്നത്. ഇവര്‍ക്കെതിരായ നടപടികള്‍ 2012 ഡിസംബറില്‍ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഈ വിധിയാണ് വ്യാഴാഴ്ച സുപ്രീംകോടതി ശരിവച്ചത്.

പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസ് ഹരിദത്തിനോടൊപ്പം അന്വേഷിച്ചവരാണ് ഉണ്ണികൃഷ്ണന്‍ നായരും രാജനും. 2012 മാര്‍ച്ച് 15നാണ് ഹരിദത്തിനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യാ കുറിപ്പില്‍ ഉണ്ണികൃഷ്ണന്‍ നായരെക്കുറിച്ചും രാജനെക്കുറിച്ചും പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് കേസ് അന്വേഷിച്ച െ്രെകംബ്രാഞ്ച്  ഉണ്ണികൃഷ്ണന്‍ നായരെയും രാജനെയും പ്രതികളാക്കി എഫ്.ഐ.ആര്‍ സമര്‍പ്പിക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണകുറ്റമാണ് ഇന്‍സ്‌പെക്ടര്‍മാരായ എസ്. ഉണ്ണികൃഷ്ണന്‍ നായര്‍, കെ.കെ. രാജന്‍ എന്നിവര്‍ക്ക് എതിരെ െ്രെകംബ്രാഞ്ച് ചുമത്തിയിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക